കോഹ്ലിയില്ലാതെ ഇറങ്ങുമ്പോള്‍ ചിലത് കാണിക്കാനും ചിലത് കാണിച്ചുകൊടുക്കാനുമുണ്ട് രോഹിതിനും സംഘത്തിനും; ഏഷ്യ കപ്പിന് 15ന് തുടക്കം

മുംബൈ: (www.kvartha.com 13.09.2018) പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത് ഏഷ്യ കപ്പിന് ഇറങ്ങുമ്പോള്‍ ചിലത് കാണിക്കാനും ചിലത് കാണിച്ചുകൊടുക്കാനുമുണ്ട് രോഹിതിനും സംഘത്തിനും. ഇന്ത്യയെന്നാല്‍ കോഹ്ലിയല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് ക്യാപ്റ്റന്‍ രോഹിതിന് ലഭിച്ചിരിക്കുന്നത്. മുമ്പില്‍ നിന്ന് നയിച്ച് ടീമിനെ കിരീടത്തിലെത്തിക്കാന്‍ കച്ചകെട്ടി തന്നെയാണ് താരത്തിന്റെ വരവ്.

യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ഹോങ്കോങ്ങാണ് ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരത്തിലെ എതിരാളികള്‍. സെപ്റ്റംബര്‍ 18നാണ് ഈ മത്സരം. തൊട്ടടുത്ത ദിവസം ബദ്ധവൈരികളായ പാക്കിസ്ഥാനോടാണ് ഇന്ത്യയുടെ കളി. ഈ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ അവരോട് കനത്ത തോല്‍വി വഴങ്ങിയതിന് പകരം വീട്ടാനുള്ള കടവും ബാക്കിയുണ്ട്.
Sports, Rohit Sharma, Virat Kohli, Asian Cup, Cricket, Rohit Sharma to lead in Asia Cup

വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കിക്കൊണ്ടാണ് ഈ മാസം 15 മുതല്‍ 28 വരെ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഉപനായകനാകും. രാജസ്ഥാനില്‍നിന്നുള്ള പുതുമുഖതാരം ഇരുപതുകാരനായ ഖലീല്‍ അഹമ്മദും ടീമിലിടം പിടിച്ചിട്ടുണ്ട്. മുന്‍ നായകന്‍ വിക്കറ്റ് കീപ്പര്‍ സ്‌പെഷ്യലിസ്റ്റ് എം എസ് ധോണി തന്നെ ഏഷ്യ കപ്പിലും ഗ്ലൗസണിയും.

പരിക്കിനെ തുടര്‍ന്ന് പുറത്തായ ഭുവനേശ്വര്‍ കുമാറും ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഭുവനേശ്വര്‍ ഉണ്ടായിരുന്നില്ല. അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് തുടങ്ങിയവരും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം മൂന്നാം സ്പിന്നറായി അക്‌സര്‍ പട്ടേലും ടീമില്‍ ഇടം നേടി. എന്നാല്‍ സ്പിന്നര്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പുറത്തായി.

ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

പാകിസ്ഥാന്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഗ്രൂപ്പിലെ മൂന്നാമത്തെ ടീമുമായി സെപ്റ്റംബര്‍ പതിനെട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. തൊട്ടടുത്ത ദിവസം ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടവും നടക്കും. അതേസമയം, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Rohit Sharma, Virat Kohli, Asian Cup, Cricket, Rohit Sharma to lead in Asia Cup


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?