കടം വാങ്ങിയ തുകയ്ക്ക് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് 1.5കോടി; ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന മനോജിനും ഭാര്യയ്ക്കും ഇത് അപ്രതീക്ഷിത സമ്മാനം

മാണ്ഡ്‌വി: (www.kvartha.com 13.09.2018) കടം വാങ്ങിയ തുകയ്ക്ക് എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത് 1.5കോടി. ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന മനോജിനും ഭാര്യയ്ക്കും ഇത് അപ്രതീക്ഷിത സമ്മാനം. ഇഷ്ടികച്ചൂളയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന മനോജ് കുമാറും ഭാര്യയും അയല്‍വാസിയോട് 200 രൂപ കടം വാങ്ങി അതുകൊണ്ട് ലോട്ടറി എടുക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല തങ്ങള്‍ക്ക് ഇത്രയും വലിയ ഭാഗ്യം കൈവരുമെന്ന്.

പഞ്ചാബ് സര്‍ക്കാരിന്റെ രാഖി ബമ്പര്‍ ലോട്ടറിയുടെ 1.5 കോടിയാണ് ഈ കുടുംബത്തെ തേടിയെത്തിയത്. ജീവിതത്തില്‍ ആദ്യമായെടുത്ത ടിക്കറ്റിനാണ് ഭാഗ്യം വന്നത് എന്നതും പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.

Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore, Lottery, Winner, News, Family, Ticket, Children, Study, Treatment, National

പ്രതിദിനം 250 രൂപയാണ് ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്ന മനോജ് കുമാറിന് ലഭിക്കുന്നത്. ഭാര്യയും നാല് മക്കളുമടങ്ങുന്ന മനോജിന്റെ കുടുംബത്തിന് കടബാധ്യത ഏറെയാണ്. അതിനിടെയാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില്‍ ഇവരെ തേടിയെത്തിയത്. കഴിഞ്ഞ മാസമാണ് അയല്‍ക്കാരനില്‍ നിന്ന് 200 രൂപ കടം വാങ്ങിയത്. ആദ്യമായി വാങ്ങിയ ടിക്കറ്റ് തന്നെ ഭാഗ്യം കൊണ്ടുവന്നതിന്റെ ആഹ്ലാദത്തിലാണ് മനോജും കുടുംബവും.

Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore, Lottery, Winner, News, Family, Ticket, Children, Study, Treatment, National

ഈ വര്‍ഷം നടന്ന പ്ലസ് ടു പരീക്ഷയില്‍ മനോജിന്റെ മൂത്ത മകള്‍ ഉന്നത വിജയം നേടിയിരുന്നു. അതിന് ശേഷം സന്‍ഗ്രൂരില്‍ ജോലി അന്വേഷിക്കുന്നതിനിടെയാണ് ഭാഗ്യം എത്തിയത്. ലോട്ടറി അടിച്ചതോടെ ജോലി തേടുന്നത് അവസാനിപ്പിച്ച ശേഷം പഠനം തുടരാന്‍ മകളോട് മനോജ് നിര്‍ദേശിച്ചു. രണ്ടാമത്തെ മകള്‍ക്ക് നഴ്‌സ് ആകണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇനി അവളെ ഡോക്ടറാക്കാനാണ് പോകുന്നതെന്ന് മനോജ് പറഞ്ഞു. മൂന്നാമത്തെ മകള്‍ ആറാം ക്ലാസിലും മകന്‍ പത്താം ക്ലാസിലുമാണ് പഠിക്കുന്നത്.

Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore, Lottery, Winner, News, Family, Ticket, Children, Study, Treatment, National

മനോജിന്റെ പിതാവ് ഹവാ സിംഗ് ആസ്മ രോഗം മൂര്‍ച്ഛിച്ച് അടുത്തിടെയാണ് മരിച്ചത്. തന്റെ സമ്പാദ്യം മുഴുവന്‍ പിതാവിന്റെ ചികിത്സയ്ക്കായി മനോജ് ചെലവിട്ടിരുന്നു. ചൂളയില്‍ ജോലി ചെയ്യുന്ന മനോജിന് ഒരു ഇഷ്ടികയ്ക്ക് 50 പൈസ മാത്രമാണ് ലഭിച്ചിരുന്നത്.

Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore, Lottery, Winner, News, Family, Ticket, Children, Study, Treatment, Nationa

മക്കളുടെ പഠനം കൂടാതെ കുറച്ച് കൃഷിസ്ഥലവും വീടും വാങ്ങാന്‍ മനോജ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തേത് മണ്ണു കൊണ്ടുള്ള വീടാണ്. ബാല്‍മീകി ദളിത് സമുദായത്തില്‍ പെട്ട മനോജ് പത്ത് വര്‍ഷം മുമ്പ് ക്രൈസ്തവ മതം സ്വീകരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Labourer borrows Rs 200 to buy lottery ticket, wins Rs 1.5 crore, Lottery, Winner, News, Family, Ticket, Children, Study, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?