കനത്തമഴയും മണ്ണിടിച്ചിലും: മംഗളൂരു- ബംഗളൂരു പാതയില്‍ 15വരെ ട്രെയിന്‍ ഓടില്ല
മംഗളൂരു (www.evisionnews.co): കനത്തമഴയും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുംമൂലം മംഗളൂരു- ബംഗളൂരു പാതയില്‍ റെയില്‍ ഗതാഗതം 15വരെ നിര്‍ത്തിവെച്ചു. സക്ലേശ്പുര സുബ്രഹ്മണ്യം റോഡില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്നാണ് പല തീവണ്ടികളും നിര്‍ത്തിവെച്ചത്. എന്നാല്‍, യാത്രാപ്രശ്നം കണക്കിലെടുത്ത് രണ്ട് പ്രത്യേക തീവണ്ടികള്‍ പ്രശ്നബാധിത മേഖലകളിലല്ലാതെ ഓടുന്നുണ്ട്.
യശ്വന്ത്പുര്‍-ഹസ്സന്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്തംബര്‍ എട്ട്, 15 തിയതികളില്‍ സര്‍വീസ് നടത്തും. ഹസ്സന്‍-യശ്വന്ത്പുര്‍ ജന്‍സാധാരണ്‍ പ്രത്യേക തീവണ്ടി സെപ്റ്റംബര്‍ രണ്ട്, ഒന്‍പത് എന്നീ തിയതികളിലും പ്രത്യേക സര്‍വീസ് നടത്തും.
ബംഗളൂരു-കണ്ണൂര്‍, കാര്‍വാര്‍ എക്സ്പ്രസ് സെപ്തംബര്‍ രണ്ട്, മൂന്ന്, നാല്, ഒമ്പത്, 10, 11 തീയതികളില്‍ സര്‍വീസ് നടത്തില്ല. കണ്ണൂരില്‍നിന്ന് സെപ്റ്റംബര്‍ ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, 11, 12, 13 തീയതികളിലുള്ള യാത്രയും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍- കാര്‍വാര്‍ വരെയുള്ള തീവണ്ടിയുടെ യാത്രയും സെപ്റ്റംബര്‍ 15 വരെ നിര്‍ത്തിവെച്ചു. ഹസ്സന്‍ മുതല്‍ മംഗളൂരു ജംഗ്ഷന്‍ വരെയുള്ള യശ്വന്ത്പുര്‍- മംഗളൂരു ജംഗ്ഷന്‍ എക്സ്പ്രസ് സെപ്തംബര്‍ രണ്ട്, നാല്, ആറ്, ഒന്‍പത്, 11, 13 തിയതികളില്‍ ഭാഗികമായേ ഓടുകയുള്ളൂ.
യശ്വന്ത്പുര്‍- കാര്‍വാര്‍ എക്സ്പ്രസ് സെപ്തംബര്‍ മൂന്ന്, അഞ്ച്, ഏഴ്, 10, 12 തിയതികളില്‍ ഹസന്‍- കാര്‍വാര്‍ എന്നിവിടങ്ങളിലേക്കേ ഓടുകയുള്ളൂ. മംഗളൂരു ജംഗ്ഷനില്‍നിന്ന് യശ്വന്ത്പുര്‍വരെയുള്ള എക്സ്പ്രസ് സെപ്തംബര്‍ മൂന്ന്, അഞ്ച്, ഏഴ്, 10, 12, 14 തിയതികളില്‍ മംഗളൂരു ജംഗ്ഷന്‍ മുതല്‍ ഹസന്‍ വരെ ഓടുകയുള്ളൂ.
Powered by Info News For You

Comments
Post a Comment