പറമ്പില്‍ നിന്നും 1500 തേങ്ങ പറിച്ച് കടത്തിക്കൊണ്ടുപോയതായി ഉടമയുടെ പരാതി

കാസര്‍കോട്: (www.kasargodvartha.com 12.09.2018) പറമ്പില്‍ നിന്നും 1500 ഓളം തേങ്ങ പറിച്ച് കടത്തിക്കൊണ്ടുപോയതായി ഉടമയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീപ്പുഗുരിയിലെ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള ഉളിയത്തടുക്ക നാഷണല്‍ നഗറിലെ പറമ്പിലാണ് സംഭവം.

ഇക്കഴിഞ്ഞ ഒമ്പതാം തീയ്യതി രാവിലെ എട്ടു മണിക്കും 11 മണിക്കും ഇടയിലുള്ള സമയത്ത് പറമ്പിലെ 35 ഓഴം തെങ്ങുകളില്‍ നിന്നായി 1500 ഓളം തേങ്ങകള്‍ കടത്തിക്കൊണ്ടുപോയെന്നാണ് അബ്ബാസിന്റെ പരാതി. കടത്തിക്കൊണ്ടുപോയയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ ഇയാളെ പറമ്പിലേക്ക് കൊണ്ടുവന്നയാളെ ഉടമസ്ഥന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, Robbery, case, Police, 1500 coconuts robbed from compound
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?