150 പൊതി കഞ്ചാവുമായി ഓച്ചിറ സ്വദേശി പിടിയില്‍


കൊല്ലം: (www.kvartha.com 08.09.2018) നൂറ്റിയമ്പതു പൊതി കഞ്ചാവുമായി ഓച്ചിറ മേമന അജാസ് മന്‍സിലില്‍ അനസിനെ (20) കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ. ജോസ്പ്രതാപും സംഘവും പിടികൂടി. കായംകുളത്തെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞയാഴ്ച ഓച്ചിറയില്‍ നിന്നും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

Kerala, News, Kollam, Drugs, Arrested, Youth, Ganja, 150 Packet, One arreted with Ganja.

ഒരു ദിവസത്തേക്ക് 700 രൂപ നിരക്കില്‍ കാര്‍ വാടകയ്ക്കെടുത്താണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നത്. പിടിയിലായതിനിടെ കൂടെയുണ്ടായിരുന്ന അനൂപ് എന്നയാള്‍ കാറുമായി കടന്നുകളഞ്ഞു. രണ്ടു ദിവസം മുമ്പ് ഇയാള്‍ എക്സൈസിനെ വെട്ടിച്ചു കടന്നിരുന്നു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം. സുരേഷ് കുമാര്‍, ഹരികൃഷ്ണന്‍, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, ശ്യാം സൗമ്യ, സജീവ് കുമാര്‍, ശ്യാം ദാസ്, ജിനു തങ്കച്ചന്‍, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Drugs, Arrested, Youth, Ganja, 150 Packet, One arreted with Ganja. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?