മലയോരത്ത് 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറിയില്‍ നിന്നും വന്‍ സ്ഫോടക വസ്തുക്കളും വാഹനങ്ങളും പിടികൂടി

അമ്പലത്തറ: (www.kasargodvartha.com 01.09.2018) മലയോരത്ത് 15 വര്‍ഷമായി  അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറിയില്‍ നിന്നും വന്‍ സ്ഫോടക വസ്തുക്കളും വാഹനങ്ങളും പിടികൂടി. കോളിയാറിലെ ബെന്നിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ നിന്നും കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തിലാണ് വന്‍ സ്ഫോടക ശേഖരങ്ങളും ഹിറ്റാച്ചിയും ടിപ്പറും ഉള്‍പ്പെടെ 11 വാഹനങ്ങളും പിടിച്ചെടുത്തത്. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം ബെന്നിക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.

വെടിമരുന്നുകള്‍, വയറുകള്‍, 105 ജലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവയും കെഎല്‍ 60 ഇ 6131, കെഎല്‍ 60 എ 5426, കെഎല്‍ 59 ഇ 3002, കെഎല്‍ 60 ഡി 4498, കെഎല്‍ 60 3962, കെഎല്‍ 60 ഡി 5020 എന്നീ ടിപ്പറുകളും അഞ്ച് ഹിറ്റാച്ചികളുമാണ് ക്വാറിയില്‍ നിന്നും പിടിച്ചെടുത്തത്. അമ്പലത്തറ എസ്ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ കസ്റ്റഡിയിലെടുത്തത്.


ഈ ക്വാറി കഴിഞ്ഞ 15 വര്‍ഷമായി  അനധികൃതമായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണെന്നും ഇതിനെതിരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഇതുവരെയും നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. നാട്ടുകാര്‍ കാഞ്ഞങ്ങാട് ആര്‍ഡിഒക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പോലീസുമായി ക്വാറിയിലെത്തിയ ആര്‍ഡിഒ സ്‌ഫോടകവസ്തുക്കളും വാഹനങ്ങളും പിടിച്ചെടുത്ത് ക്വാറി അനധികൃതമാണെന്ന് കണ്ടെത്തി ഉടമക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ ക്വാറി കടുത്ത പാരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാണിച്ചാണ് നാ്ട്ടുകാര്‍ പരാതി നല്‍കിയത്.

Keywords: Kerala, Ambalathara, kasaragod, news, Kanhangad, seized, Police, case, Explosives and vehicles seized form illegal quarry 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?