14 വയസുമുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു, മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 20.09.2018) 14 വയസുമുതല്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്ത സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പടന്ന മാവിലാകടപ്പുറത്തെ ഫൈസല്‍, സുഹൃത്തുക്കളായ നാസര്‍, മുജീബ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.

ഇപ്പോള്‍ 25 വയസ് പ്രായമുള്ള യുവതിയെ 2007 ല്‍ 14 വയസുള്ളപ്പോള്‍ മുതലാണ് ഫൈസല്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നത്. കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസം. പിന്നീട് റെയില്‍വെ സ്റ്റേഷന് സമീപത്തെ മറ്റൊരു ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വെച്ച് ഫൈസല്‍ സുഹൃത്ത് നാസറിനെ പെണ്‍കുട്ടിയുമായി പരിചയപ്പെടുത്തുകയും നാസര്‍ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

2015 വരെ പീഡനം തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെ മറ്റൊരു സ്ഥലത്താണ് താമസം. ഇതിനിടെ അന്ന് പകര്‍ത്തിയ പീഡനദൃശ്യം സുഹൃത്ത് മുജീബിന് ഇപ്പോള്‍ അയച്ചുകൊടുക്കുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് യുവതി കാസര്‍കോട് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്.

kasaragod, Kerala, news, Molestation, case, Police, Social-Media, Women, Girl, Top-Headlines, Molestation: Case against 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: kasaragod, Kerala, news, Molestation, case, Police, Social-Media, Women, Girl, Top-Headlines, Molestation: Case against 3 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?