ഫിലിപ്പീന്‍സില്‍ താണ്ഡവമാടി മംഖൂട്ട് ചുഴലിക്കാറ്റ്; 14 പേര്‍ മരിച്ചു

മനില: (www.kvartha.com 16.09.2018) ഫിലിപ്പീന്‍സില്‍ മംഖൂട്ട് ചുഴലിക്കാറ്റ് താണ്ഡവമാടുന്നു. ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റില്‍ ഇതുവരെ 14 മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്ററിനടുത്ത് വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.

നേരത്തെ തന്നെ മംഖൂട്ട് മനില തീരത്ത് എത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റപ്പാര്‍പ്പിച്ചിരുന്നു. ആദ്യം കാറ്റഗറി അഞ്ചിലുള്‍പ്പെടുത്തിയിരുന്ന കാറ്റ് നൂറ്റാണ്ടിലസെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് വിലയിരുത്തപ്പെടുന്നത്.


അയല്‍രാജ്യങ്ങളായ ഹോങ്കോങ്ങും ചൈനയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയില്‍ ആലുകളെ മാറ്റിപ്പാര്‍പ്പിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചുഴലിക്കാറ്റ് ഇവിടങ്ങളിലെത്തുമ്പോള്‍ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Storm, Philippines, Dead, Manila, Typhoon Mangkhut: 14 killed as storm batters Philippines


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?