13കാരിയെ മകളോടൊപ്പം ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
കുമ്പള (www.evisionnews.co): 13കാരിയായ വിദ്യാര്‍ത്ഥിനിയെ മകളോടൊപ്പം ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മള്ളങ്കൈയിലെ ഗംഗാധരനെതിരെ (46)യാണ് കുമ്പള പോലീസ് കേസെടുത്തത്. സ്വന്തം മകളോടൊപ്പം സുഹൃത്തായ കുമ്പള സ്റ്റേഷന്‍ പരിധിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ ഓട്ടോ റിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ തന്റെ മകളെയും മകളുടെ കൂട്ടുകാരിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കൂട്ടി ടൗണിലേക്ക് പോയത്.
Powered by Info News For You

Comments
Post a Comment