തീപിടിച്ച ട്രെയിന്‍ പിടിച്ചിട്ട് പരിശോധിക്കുന്നതിനിടെ ഓടിച്ചുപോയി; റെയില്‍വേയ്‌ക്കെതിരേ പരാതിയുമായി ഫയര്‍ഫോഴ്‌സ്, ട്രാക്കിനും വാഗണിനും മുകളിലുണ്ടായിരുന്ന 13 ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: (www.kvartha.com 16.09.2018) തീപിടിച്ച ട്രെയിന്‍ പിടിച്ചിട്ട് പരിശോധിക്കുന്നതിനിടെ ഓടിച്ചുപോയത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ റെയില്‍വേയ്ക്ക് പരാതി നല്‍കി. ഫയര്‍ഫോഴ്‌സ് കോട്ടയം മേധാവിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനുമെതിരേ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
ഗുഡ്‌സ് വാഗണുകളിലെ ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീ അണച്ചശേഷം സുരക്ഷാപരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ട്രെയിന്‍ ഓടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപം മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍വേ ഗേറ്റിനടുത്ത് പിടിച്ചിട്ട് സുരക്ഷാ പരിശോധനയും മറ്റും നടത്തുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ ഓടിച്ച് പോയത്. ഈ സമയം ട്രാക്കിനും വാഗണിനും മുകളിലായി 13 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും ട്രെയിനില്‍ നിന്നും ട്രാക്കില്‍ നിന്നും ചാടിമാറുകയായിരുന്നു. സമീപത്തെ റെയില്‍വേ ക്രോസില്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനവും നിര്‍ത്തിയിട്ടിരുന്നു. അത് പെട്ടെന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ട്രെയിന്‍ പിന്നീട് ചങ്ങനാശേരിയില്‍ പിടിച്ചിട്ട് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് പോകാനനുവദിച്ചത്.
ഇരുമ്പനത്തു നിന്ന് തിരുനെല്‍വേലിക്ക് പെട്രോളും ഡീസലും നിറച്ച് പോവുകയായിരുന്ന ട്രെയിനിന്റെ 10 വാഗനുകളിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. കോട്ടയം സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രണ്ടാം തുരങ്കം പിന്നിട്ടപ്പോഴാണ് പിന്‍ഭാഗത്തെ വാഗണുകളില്‍ ഒന്നിന്റെ മുകളില്‍ തീപ്പൊരി കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Train, Fire, Complaint, Railway, Escaped, Fire force, Officers,

Powered by Info News For You

Comments
Post a Comment