13.5ലക്ഷത്തിന്റെ ക്രമക്കേട്: ഹാരിസ് ചൂരിയെ ക്രിക്കറ്റ് അസോ. ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നുംനീക്കി

കാസര്‍കോട് (www.evisionnews.co): ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹാരിസ് ചൂരിയെ ക്രിക്കറ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നുംനീക്കം ചെയ്തു. ശനിയാഴ്ച തിരുവനന്തപുരം കെസിഎ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. കെ.സി.എ പ്രാഥമികാംഗത്വത്തില്‍ നിന്നും ഹാരിസിനെ നീക്കം ചെയ്തിട്ടുണ്ട്.
 
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കേരള മാനേജറായിരുന്ന സമയത്തും ടീമിന്റെ ലോജിസ്റ്റിക് മാനേജറായിരുന്ന കാലഘട്ടത്തിലും നടത്തിയ ക്രമക്കേടിനെ തുടര്‍ന്നാണ് നടപടി. രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ മാനേജറായിരുന്നപ്പോഴും ലോജിസ്റ്റിക് മാനേജറായിരുന്നപ്പോഴും 13.5 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. കെ.സി.എയുടെ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. 8,08,000 രൂപയുടെ വ്യാജ ബില്ലുകളാണ് ഹാരിസ് ചൂരി സമര്‍പ്പിച്ചതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 5.88 ലക്ഷം രൂപയ്ക്ക് ബില്ലോ വൗച്ചറോ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ല. കൂടുതല്‍ നടപടികള്‍ക്കായി കെസിഎ ഭാരവാഹികളായ ബിനീഷ് കോടിയേരി (കണ്ണൂര്‍), സാജന്‍ വര്‍ഗീസ് (പത്തനംതിട്ട), ബിജു (കൊല്ലം) എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചിട്ടുമുണ്ട്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഹാരിസ് ചൂരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെസിഎ കേന്ദ്രങ്ങള്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?