ഇന്ത്യയില്‍ സ്‌കൂളുകള് ഇല്ലാത്ത 13,500 ഗ്രാമങ്ങള്‍; ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത് കേന്ദ്ര ഗ്രാമവികസ മന്ത്രാലയം

ന്യൂഡല്ഹി: (www.kvartha.com 16.09.2018) ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്ര ഗ്രാമവികസ മന്ത്രാലയം. രാജ്യത്ത് സ്‌കൂളുകള്‍ ഇല്ലാത്ത 13,500 ഗ്രാമങ്ങളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കൂടി 13,511 ഗ്രാമങ്ങളിലാണ് സ്‌കൂളുകള്‍ ഇല്ലാത്തത്. വിദ്യാഭ്യാസത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ഇന്ത്യയില്‍ സ്‌കൂളുകളില്ലാത്ത ഗ്രാമങ്ങളുണ്ടെന്ന കണക്ക് ഏറെ ആശങ്കയുണ്ടക്കുന്നതാണ്.


സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്സാഹമാണ് ഇതിന്റെ പ്രധാന കാരണം. ചില ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ നിര്‍മിക്കാനുള്ള ജനസംഖ്യ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകള്‍ ഉള്ള ഒരേയൊരു സംസ്ഥാനം മിസോറാമാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുറവ് സ്‌കൂളുകളുള്ളത്. മേഘാലയില്‍ 41 ഗ്രാമങ്ങളിലാണ് സ്‌കൂളുകള്‍ ഇല്ലാത്തത്. സ്‌കൂള്‍ ഇല്ലാത്തതിന് നിരവധി കാരണങ്ങളുണ്ടെന്നും കേന്ദ്രം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, school, Central Government, Report, Villages, 13,500 villages in India don’t have schools. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?