13.5 ലക്ഷം രൂപയുടെ ക്രമക്കേട്; കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി, പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കി, ക്രമക്കേട് നടന്നത് രഞ്ജി ക്രിക്കറ്റ് മാനേജറായിരുന്ന സമയത്ത്, അന്വേഷണത്തിന് ബിനീഷ് കോടിയേരി ഉള്‍പെടെ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.09.2018) 13.5 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി. ശനിയാഴ്ച തിരുവനന്തപുരം കെ സി എ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹാരിസ് ചൂരിയെയാണ് പുറത്താക്കിയത്.

കെ സി എ പ്രാഥമികാംഗത്വത്തില്‍ നിന്നും ഹാരിസിനെ നീക്കം ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കേരള മാനേജറായിരുന്ന സമയത്തും ടീമിന്റെ ലോജിസ്റ്റിക് മാനേജറായിരുന്ന കാലഘട്ടത്തിലും നടത്തിയ ക്രമക്കേടിനെ തുടര്‍ന്നാണ് ഇപ്പോള്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ മാനേജറായിരുന്നപ്പോഴും ലോജിസ്റ്റിക് മാനേജറായിരുന്നപ്പോഴും 60 ലക്ഷത്തോളം രൂപയാണ് ഹാരിസ് ചൂരി കൈപറ്റിയിരുന്നത്. എന്നാല്‍ 13.5 ലക്ഷം രൂപയുടെ ക്രമക്കേട് ഇതില്‍ കണ്ടെത്തുകയായിരുന്നു.

കെ സി എയുടെ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. 8,08,000 രൂപയുടെ വ്യാജ ബില്ലുകളാണ് ഹാരിസ് ചൂരി സമര്‍പ്പിച്ചതെന്ന് ഓഡിറ്റ് റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 5.88 ലക്ഷം രൂപയ്ക്ക് ബില്ലോ വൗച്ചറോ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് 13.5 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഹാരിസ് ചൂരി കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് കെ സി എ എക്‌സിക്യൂട്ടീവ് യോഗം ഹാരിസ് ചൂരിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. കെ സി എ ഭാരവാഹികളായ ബിനീഷ് കോടിയേരി (കണ്ണൂര്‍), സാജന്‍ വര്‍ഗീസ് (പത്തനംതിട്ട), ബിജു (കൊല്ലം) എന്നിവരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഹാരിസ് ചൂരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സി എ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഹാരിസ് ചൂരിയുടെ പ്രതികരണം ലഭിച്ചിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cricket, Sports, Corruption; KCA Kasaragod district President Haris Choori dismissed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?