കണ്ണ് ചികിത്സക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആശുപത്രി ജീവനക്കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2018) ജില്ലാ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച നേത്രവിഭാഗത്തിലെ ജീവനക്കാരന്‍ ഉദയകുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ബാലപീഡന നിയമ വിരുദ്ധ പ്രകാരം (പോക്‌സോ) കേസെടുത്തു. ജില്ലാആശുപത്രിയിലെ നേത്രവിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് 46 കാരനായ ഉദയകുമാര്‍.

കഴിഞ്ഞ ദിവസം കണ്ണ് പരിശോധനക്കെത്തിയ ബാലനെ ആശുപത്രിക്കകത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയും പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Molestation, Kanhangad, Kasaragod, News, Case, Case against Hospital Employee For molesting 13 year old


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?