ദുബൈയില്‍ നിന്നും കടത്തിയ 1.2കിലോ സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ കാസര്‍കോട്ട് പിടിയില്‍
കാസര്‍കോട് (www.evisionnews.co): ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2കിലോ സ്വര്‍ണവുമായി രണ്ടു യുവാക്കള്‍ കാസര്‍കോട്ട് പിടിയില്‍. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, വിദ്യാനഗര്‍ ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് സ്വര്‍ണം സമീറിന് കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്ലാസ്‌കിന്റെ അകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കി അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു.
മാര്‍ച്ച് 27നാണ് അബ്ദുല്‍ സഅദ് ദുബൈയിലേക്ക് പോയത്. കാസര്‍കോട് വെച്ച് സമീറിന് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെ ഫോണില്‍ ബന്ധപ്പെട്ട് കാസര്‍കോട് വെച്ച് സ്വര്‍ണം കൈമാറാന്‍ ധാരണയിലാവുകയായിരുന്നു. കാസര്‍കോട് സി.ഐ സി.എ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ്.
Powered by Info News For You

Comments
Post a Comment