സ്‌കോട്ട്‌ലന്റില്‍ പഠിക്കുന്ന മകള്‍ക്ക് കോടീശ്വരനായ പിതാവ് ഏര്‍പ്പാടാക്കിയത് 12 ജോലിക്കാരെ

സ്‌കോട്ട്‌ലന്റ്: (www.kvartha.com 12.09.2018) ഇന്ത്യക്കാരനായ കോടീശ്വരന്‍ വിദേശത്ത് പഠിക്കുന്ന മകളുടെ സേവനത്തിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത് 12 ജോലിക്കാരെ. സ്‌കോട്ട്‌ലന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മകള്‍ക്ക് താമസിക്കാനായി പ്രത്യേക വസതിയും ഭക്ഷണം പാകം ചെയ്യാന്‍ ജോലിക്കാരും വാഹനമോടിക്കാന്‍ ഡ്രൈവറും ഉള്‍പ്പെടെയുള്ള ജോലിക്കാരെയും പിതാവ് നിയമിച്ചിട്ടുണ്ട്.

Rich Indian dad hires 12 servants for daughter in UK college

മകളുടെ ജോലിക്കാരാകാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പിതാവ് പരസ്യം നല്‍കിയിരുന്നു. പരിചയ സമ്പന്നരായ ജോലിക്കാരെയായിരുന്നു പരസ്യത്തിലൂടെ ആവശ്യപ്പെട്ടത്. ഒരു വര്‍ഷം 28.5 ലക്ഷം രൂപയാണ് മകളുടെ ജോലിക്കാര്‍ക്കായി പിതാവ് ചിലവഴിക്കുന്ന തുക.

പാചകക്കാരന്‍, പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ നോക്കാനായി മാത്രം ഒരാള്‍, ഒരു വെയ്റ്റര്‍, ഡ്രൈവര്‍, പൂന്തോട്ടക്കാരന്‍, ഹൗസ് മാനേജര്‍, മൂന്ന് വീട്ടുജോലിക്കാര്‍, മൂന്ന് മറ്റ് ജോലിക്കാര്‍ എന്നിവരാണ് ജോലിക്കാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Sun reports the girl's family has directed the staff to help her with everything that happens at the university and to make her comfortable during the first week of school.

Keywords: World, Scotland, Indian Billionaire 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?