പുറത്തിറക്കിയത് ആറുമാസം മുമ്പ്; ടിവിഎസ് എന്‍ടോര്‍ക് 125 ന്റെ വില്‍പന ഇപ്പോള്‍ ഒരു ലക്ഷം കടന്നു

കൊച്ചി : (www.kvartha.com 20.09.2018) പ്രമുഖ ഇരുചക്ര ത്രിചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ 125 സിസി സ്‌കൂട്ടര്‍ എന്‍ടോര്‍ക്ക് 125ന്റെ വില്‍പന ഒരു ലക്ഷം കടന്നു. ഉത്സവ കാലത്തിന് മുന്നോടിയായി ബ്രാന്‍ഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറവും അവതരിപ്പിച്ചു.

പുറത്തിറക്കി ആറുമാസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം വില്‍പന എന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ടിവിഎസ് എന്‍ടോര്‍ക് 125, ടിവിഎസ് റേസിങ്ങ് പെഡിഗ്രി അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചെടുത്തത്. സിവിടിഐആര്‍ഇവിവി വാല്‍വ് എഞ്ചിന്‍ ആണ് പ്രധാന പ്രത്യേകത.

TVS Sells 1 Lakh Units Of NTorq In 6 Months, Kochi, News, Business, Technology, Festival, Kerala

തങ്ങളുടെ ആദ്യ 125 സിസി സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 125, ഇന്ത്യയിലെ ആദ്യ ബ്ലൂടൂത്ത് കണക്ടഡ് സ്‌കൂട്ടര്‍ ആണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ ഹാല്‍ദാര്‍ പറഞ്ഞു. പുതുതലമുറയില്‍ നിന്ന് എന്‍ടോര്‍ക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

124.79 സിസി, സിംഗിള്‍ സിലണ്ടര്‍, 4സ്‌ട്രോക്ക്, 3വാല്‍വ്, എയര്‍കൂള്‍ഡ് എസ്.ഒ.എച്ച്.സി എഞ്ചിനാണ് ഇതിലുള്ളത്. എഞ്ചിനിലെ അഡീഷണല്‍ വാല്‍വ്, മണിക്കൂറില്‍ 95 കിലോമീറ്റര്‍ എന്ന വേഗതയും, മികച്ച ആക്‌സിലറേഷനും ലഭ്യമാക്കുന്നു. നാവിഗേഷന്‍ അസിസ്റ്റ്, ടോപ്പ് സ്പീഡ് റിക്കോര്‍ഡര്‍ ഇന്‍ബിള്‍ട് ലാപ്മീറ്റര്‍, ഫോണ്‍ബാറ്ററി സ്‌ട്രെംഗ്ത് ഡിസ്‌പ്ലേ, ലാസ്റ്റ് പാര്‍ക്ക്ഡ് ലൊക്കേഷന്‍, അസിസ്റ്റ് സര്‍വീസ് റിമൈന്‍ഡര്‍, ട്രിപ്പ് മീറ്റര്‍ സ്ട്രീറ്റ് ആന്റ് സ്‌പോര്‍ട്ട് പോലെയുള്ള മള്‍ട്ടിറൈഡ് സ്റ്റാറ്റിസ്റ്റിക് മോഡുകള്‍ എന്നിവ ഉള്‍പ്പെടെ 55 സവിശേഷതകളടങ്ങിയ പൂര്‍ണമായും ഡിജിറ്റലായ സ്പീഡോമീറ്റര്‍ മറ്റൊരു പ്രത്യേകതയാണ്.

സ്‌റ്റെല്‍ത്ത് വിമാനത്തിന്റെ രൂപകല്‍പനയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച് ടിവിഎസ് എന്‍ടോര്‍ക് 125 ല്‍, ഒരു സിഗ്‌നേച്ചര്‍ ടെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയും ഉണ്ട്. മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നിവ ഉള്‍പ്പെടുന്ന മെറ്റാലിക് ശ്രേണിയും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TVS Sells 1 Lakh Units Of NTorq In 6 Months, Kochi, News, Business, Technology, Festival, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?