ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റില്‍; മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നതായി സൂചന
കാസര്‍കോട്: (www.kasargodvartha.com 02.09.2018) ദുബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ് (30), ചാല സ്വദേശി സമീര്‍ (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ദുബൈയില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് ഏജന്റായ സമീറിന് സ്വര്‍ണം കൈമാറുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട് മലബാര്‍ ഗോള്‍ഡിന് മുന്‍ വശത്തു വെച്ചാണ് ഇവര്‍ സ്വര്‍ണം കൈമാറുന്നതിനിടയില്‍ പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് ജോലി ആവശ്യാര്‍ത്ഥം ദുബൈയിലേക്ക് പോയ അബ്ദുല്‍ സഅദ് ജോലിയൊന്നും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വര്‍ണക്കടത്തു സംഘത്തിനു വേണ്ടി കരിയറായത്. നാട്ടിലെത്തിയാല്‍ സമീറിന് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിനാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഫോണില്‍ ബന്ധപ്പെട്ട് സമീറിനെ മലബാര്‍ ജ്വല്ലറിക്ക് മുമ്പില്‍ വരാന്‍ ആവശ്യപ്പെട്ടത്.

പ്ലാസ്‌കിന്റെ അകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കിയാണ് അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നത്. കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വര്‍ണവേട്ട നടത്തിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന് പോലീസ് പറഞ്ഞു. സി ആര്‍ പി സി 102 പ്രകാരം സ്വര്‍ണം കോടതി കൈമാറുമെന്ന് പോലീസ് പറഞ്ഞു. മംഗളൂരു വിമാനത്താവളം വഴി വന്‍ തോതില്‍ സ്വര്‍ണം കേരളത്തിലേക്ക് ഒഴുകുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ വിശദമായ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, Top-Headlines, gold, arrest, Police, 2 youths arrested with Gold
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment