ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ്: (www.kvartha.com 26.09.2018) ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിന് തുടര്‍ച്ചയായി ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.
വിമാനം ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ എയര്‍പോര്‍ട്ടിനുള്ളിലെ അപ്പോളോ മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി. അര്‍ണവ് വര്‍മ്മ എന്ന കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് യുഎസ് പാസ്‌പോര്‍ട്ടാണ്. എന്നാല്‍ കുട്ടിയുടെ പിതാവ് അനില്‍ വര്‍മ്മയ്ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ്ആര്‍ 500 ലായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് എയര്‍ ലൈന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 11-Month-Old Baby Boy Dies On Qatar Airways Flight To Hyderabad, Hyderabad, News, Doha, Flight, Dead, Baby, Hospital, Treatment, Passport, National, Obituary.

Powered by Info News For You

Comments
Post a Comment