സ്‌കൂളുകളില്‍ ദുരിതാശ്വാസ നിധി ശേഖരണം 11 ന്
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അഭ്യര്‍ത്ഥന
തിരുവനന്തപുരം: (www.kvartha.com 07.09.2018) അപ്രതീക്ഷിതവും വിവരണാതീതവുമായ പ്രകൃതിദുരന്തത്തെ അതിജീവിച്ച് പുനരുജ്ജീവന പാതയിലാണ് നാം കേരളീയര്‍. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നാടും നാട്ടാരും ഭരണസംവിധാനവും എല്ലാം ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഒട്ടേറെ മനുഷ്യജീവനുകളെ രക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു.
വീട് ഉപേക്ഷിച്ച് വന്നവര്‍ക്കായുള്ള ദുരിതാശ്വാസ കേന്ദ്രങ്ങള്‍ കുടുംബ വീടുപോലെ തന്നെയായി. ഉടുതുണിക്ക് മറുതുണിയില്ലാതെ വന്നവര്‍ക്ക് വേണ്ട എല്ലാസഹായവും കേരളീയ സമൂഹവും ലോകത്തെമ്പാടുമുള്ള മലയാളികളും മറ്റു മനുഷ്യസ്‌നേഹികളും നല്‍കി. അപകടഘട്ടത്തില്‍ കേരളീയ സമൂഹം കാട്ടിയ ഒരുമ, ലോകമലയാളി സമൂഹം കാട്ടിയ പിന്തുണ, മനുഷ്യ സ്‌നേഹികള്‍ കാട്ടിയ ഐക്യദാര്‍ഢ്യം എന്നിവ അതിജീവനപാതയിലെ പുത്തന്‍ അധ്യായമായി മാറി.

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങ് ആകാനും ജീവിതം പുനര്‍നിര്‍മ്മിക്കാനുമായി ബഹു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ എല്ലാ കോണുകളില്‍ നിന്നും സംഭാവന പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ നമുക്കുണ്ടായ നഷ്ടം വളരെ വലുതാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി വളരെ വലിയ തുക വേണ്ടിവരും.
തകര്‍ന്ന സ്‌കൂളുകള്‍, പൊതു ഓഫീസുകള്‍, റോഡുകള്‍, പാലങ്ങള്‍, വീടുകള്‍, പൊതുഇടങ്ങള്‍ ഇവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ ഭീമമായ തുക വേണ്ടിവരും. നമ്മള്‍ ഒരുമിച്ച് നിന്നാല്‍ ഇത് കണ്ടെത്താന്‍ കഴിയും. അതാണ് ദുരന്തകാലത്തെയും അതിനുശേഷവുമുള്ള കൂട്ടായ്മകള്‍ വെളിപ്പെടുത്തുന്നത്. ശേഖരിച്ചുവച്ച നാണയ തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ വന്ന കുട്ടികള്‍, ഭാവിയില്‍ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന ഭൂമി സംഭാവന ചെയ്ത കുഞ്ഞു മനസ്സ് ഇതെല്ലാം വികാരഭരിതമായ അനുഭവങ്ങളാണ്.
പുനര്‍നിര്‍മ്മാണത്തിനായി വേണ്ട തുക കണ്ടെത്താന്‍ സംഘടിതമായ ശ്രമം നടത്തുകയാണ് കേരള സര്‍ക്കാര്‍. ഈ സംരംഭത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കണം എന്ന് സര്‍ക്കാര്‍ കരുതുന്നു. കുട്ടികളുടെ സംഭാവന സ്‌കൂള്‍ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 11 ന് ശേഖരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി കുട്ടികളുടെ വകയായി ലഭിക്കുന്ന തുക സ്‌കൂള്‍ അടിസ്ഥാനത്തില്‍ സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സംഭാവനയായി നമുക്ക് നല്‍കാം. തങ്ങളാല്‍ കഴിയാവുന്ന തുക നല്‍കി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് കുട്ടികളോടും സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Flood relief fund from Schools, Flood, Rain, Trending, Education, school, Compensation, Minister, Students, News, Kerala.

Powered by Info News For You

Comments
Post a Comment