ക്വാറികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി റവന്യൂ വകുപ്പ്; ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ പരിശോധന, 11 വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി, 2 അനധികൃത ക്വാറികള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2018) പരിസ്ഥിതി ദുര്‍ബല മേഖലകളിലടക്കം നടന്ന ഖനനങ്ങള്‍ ഉള്‍പ്പടെയുള്ള ഇടപെടലുകള്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പ് കര്‍ശനനടപടികളുമായി രംഗത്ത് വന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോളിയാറില്‍ ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ക്വാറിയില്‍ നിന്നും 11 വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയതിന് പിന്നാലെ മലയോരത്തെ രണ്ട് അനധികൃത ക്വാറികള്‍ കൂടി കണ്ടെത്തി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി.

കരിവെള്ളൂര്‍ സ്വദേശി ജനാര്‍ദനന്റെ ഉടമസ്ഥതയിലുള്ള തായന്നൂര്‍ നമ്പ്യാര്‍ക്കൊച്ചിയിലെ അനധികൃത ക്വാറയില്‍ നിന്നും വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ് കെ നായര്‍, അമ്പലത്തറ എസ്ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 84 ഓര്‍ഡിനറി ഡിറ്റനേറ്ററുകളും, 38 ഇലക്ട്രിക് ഡിറ്റനേറ്ററുകളും നാലര മീറ്റര്‍ തിരിയും കണ്ടെത്തി. ജനാര്‍ദ്ദനനെതിരെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു.

പരപ്പ ബാനം മുണ്ട്യാനത്തെ ബാബുവിന്റെ ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ ഇതും അനധികൃതമാണെന്ന് കണ്ടെത്തി കേസെടുത്തിട്ടുണ്ട്. ബളാലിലെ മഹാദേവ ക്വാറിക്ക് ലൈസന്‍സുണ്ടെങ്കിലും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. മലയോരത്ത് ഇത്തരത്തില്‍ ഭീഷണിയായി നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Vehicles, Top-Headlines, RDO Raid in Quarry
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?