നാട് പുനര്‍നിര്‍മിക്കാന്‍ നമ്മള്‍ ഒന്നിച്ചിറങ്ങുന്നു; ധനശേഖരണ യജ്ഞം 11 മുതല്‍ 15 വരെ; കുഞ്ഞു കൈകളും കരുതലേകും, സ്‌കൂളുകളിലും ധനസമാഹരണം
തിരുവനന്തപുരം: (www.kvartha.com 05.09.2018) പ്രളയക്കെടുതിയില്‍നിന്നു കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കിയും മാതൃകയായ തിരുവനന്തപുരം, കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ധനസമാഹരണത്തിനിറങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരില്‍നിന്നും പണം സ്വരൂപിച്ച് നവകേരളം സൃഷ്ടിക്കാനുള്ള യജ്ഞം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ ജില്ലയില്‍ നടക്കും. ചരിത്രപരമായ ഉദ്യമത്തില്‍ എല്ലാവരും അകമഴിഞ്ഞു സഹകരിക്കണമെന്ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവരും ജില്ലയിലെ ആറു താലൂക്കുകളില്‍ നേരിട്ടെത്തിയാണ് സംഭാവനകള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ചെക്കുകളും ഡ്രാഫ്റ്റുകളുമായി നേരിട്ട് ആര്‍ക്കും നല്‍കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെയാണു ധനശേഖണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 11നാണു തിരുവനന്തപുരം താലൂക്കിലെ ധനശേഖരണം. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വി.ജെ.ടി. ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തും. സെപ്റ്റംബര്‍ 13നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെടുങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും സെപ്റ്റംബര്‍ 14നു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറ്റിങ്ങല്‍ ടൗണ്‍ ഹാളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ വര്‍ക്കല മുനിസിപ്പല്‍ ഓഫിസ് ഹാളിലും ധനശേഖരണം നടത്തും.
നെയ്യാറ്റിന്‍കര താലൂക്കിലെ ധനശേഖരണം സെപ്റ്റംബര്‍ 15ന് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നെയ്യാറ്റിന്‍കര ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലും കാട്ടാക്കട താലൂക്കിലേത് അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ കാട്ടാക്കട ക്രിസ്റ്റിയന്‍ കോളജ് ഓഡിറ്റോറിയത്തിലും നടക്കും.
ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നല്‍കാം. ഓരോ താലൂക്ക് അടിസ്ഥാനത്തില്‍ വകുപ്പുകള്‍ ശേഖരിക്കുന്ന തുക ഓരോ താലൂക്കിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ്ങില്‍വച്ച് മന്ത്രിക്കു നേരിട്ടു കൈമാറും.
സ്‌കൂള്‍ കുട്ടികളും നവ കേരളത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകും. സെപ്റ്റംബര്‍ 11ന് ജില്ലയിലെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കും. പി.ടി.എയുടെ സഹകരണത്തോടെയാണ് എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരിക്കുക. 11നു രാവിലെ 10ന് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍നിന്നും ഉച്ചയ്ക്ക് 12ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍നിന്നും ഫണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങും.
ധനസമാഹരണത്തെക്കുറിച്ച് ആലോചിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.ബി. സതീഷ്, ഡി.കെ. മുരളി, ബി. സത്യന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, എ.ഡി.എം. വി.ആര്‍. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Flood, Kerala, News, Rain, School, Students, Fund raising program will began on 11

Powered by Info News For You

Comments
Post a Comment