മെഡിക്കല്‍ പ്രവേശനം കോടതി കയറിയപ്പോഴും സീറ്റിനായി കച്ചവടം; സംവരണ സീറ്റിന് ബിഷപ്പിന് നല്‍കേണ്ടത് 10 ലക്ഷം, ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: (www.kvartha.com 08.09.2018) മെഡിക്കല്‍ പ്രവേശനം കോടതി കയറിയപ്പോഴും സീറ്റിനായി കച്ചവടം. സംവരണ സീറ്റിന് ബിഷപ്പിന് നല്‍കേണ്ടത് 10 ലക്ഷം, ഇതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് വേണ്ടി വന്‍ തുക കൈപറ്റുകയാണ് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ്.

ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആണ് ഇദ്ദേഹം നല്‍കുന്നത്. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനോരമ ന്യൂസ് ആണ് വീഡിയോ പുറത്തുവിട്ടത്.

Karakonam medical college MBBS seat issues, Kochi, News, Education, Medical College, Students, Religion, Kerala

കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തില്‍പെട്ട കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു മനോരമ ന്യൂസ് സംഘം എന്‍ആര്‍ഐയായ കാരക്കോണം സ്വദേശി ചെറിയാന്‍ എന്ന പേരില്‍ ബിഷപ്പിനെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.

മകള്‍ക്ക് എം ബി ബി എസിന് സീറ്റി വേണം എന്നനിലയിലാണ് ബിഷപ്പുമായി ബന്ധപ്പെട്ടത്. പണം ക്യാഷായി നല്‍കാനും ബിഷപ്പ് പറയുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ തനിക്ക് ബംഗളൂരുവിലും ഇടപാടുണ്ടെന്ന വിവരവും ബിഷപ്പ് അറിയിക്കുന്നുണ്ട്. പണം ഇടനിലക്കാരന്റെ കൈയില്‍ കൊടുത്തുവിടാം എന്ന് പറഞ്ഞാണ് ഒടുവില്‍ സംഘം അവിടെ നിന്നും മടങ്ങിയത്.

Keywords: Karakonam medical college MBBS seat issues, Kochi, News, Education, Medical College, Students, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?