കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 10 കോടി തൃശൂരിലെ വീട്ടമ്മയ്ക്ക്

തൃശൂര്‍: (www.kvartha.com 20.09.2018) കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 10 കോടി തൃശൂരിലെ വീട്ടമ്മയ്ക്ക്. അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വത്സലയ്ക്കാണ് ഭാഗ്യം എത്തിയത്. ഭര്‍ത്താവ് മരിച്ച വത്സല (56) മൂന്നു മക്കളോടൊപ്പം അടാട്ടിലെ വാടക വീട്ടിലാണ് കഴിയുന്നത്. ചിറ്റിലപ്പിള്ളിയിലെ പഴയ വീടു തകര്‍ന്നതിനെത്തുടര്‍ന്ന് പുതിയ വീടു വയ്ക്കുന്നതിനാണ് ഇവര്‍ വാടക വീട്ടിലേക്ക് താമസം മാറിയത്.

തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വത്സലയ്ക്ക് ഏജന്‍സി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയും കിട്ടും.

Thiruvonam bumper lottery: Lady luck smiles on Thrissur woman,Thrissur, News, Local-News, Lottery, Winner, Woman, Business, Kerala

10 സീരിസുകളിലായി ആകെ 45 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ 43.11 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് വില 250 രൂപയായിരുന്നു. രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്ക് ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvonam bumper lottery: Lady luck smiles on Thrissur woman,Thrissur, News, Local-News, Lottery, Winner, Woman, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?