പെട്രോള്‍ വില 100 കടക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; മോഡി വിചാരിച്ചാലും കഴിയില്ല
ന്യൂഡല്‍ഹി: (www.kvartha.com 15.09.2018) രാജ്യത്ത് എണ്ണവില ദിനംപ്രതി വര്‍ധിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. അടുത്തുതന്നെ അത് സെഞ്ച്വറി അടിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ല. ഒരിക്കലും പെട്രോള്‍ വില നൂറില്‍ എത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിചാരിച്ചാലും ഇതിന് മാറ്റമുണ്ടാവില്ല.
അതെന്താണെന്ന് അറിയണ്ടേ? പ്രീമിയം വിഭാഗത്തില്‍ പെടുന്ന പെട്രോളിന് ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിന് തന്നെ വില 100 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. എന്നാല്‍ പമ്പുകളില്‍ ഇത് പ്രതിഫലിക്കപ്പെട്ടില്ല എന്ന് മാത്രം. കാരണം നിലവില്‍ പെട്രോള്‍ മെഷീനുകളിലൊന്നും 99.99 എന്ന അക്കത്തിനപ്പുറം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നതു തന്നെ.
റോക്കറ്റിനേക്കാള്‍ വേഗത്തിലാണ് രാജ്യത്തെ പെട്രോള്‍- ഡീസല്‍ വില അനുദിനം കുതിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 81.63, 73.54 എന്നിങ്ങനെയാണ് വില. മുംബൈയിലെ കാര്യം പറയുകയേ വേണ്ട, 89.01 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോള്‍ വില.
കേരളത്തിന്റെ കാര്യമെടുത്താലും അങ്ങനെ തന്നെയാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായി നാല്‍പ്പത്തിആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. കണ്ണൂരില്‍ പെട്രോളിന് 36 പൈസകൂടി 83 രൂപ 93 പൈസയും ഡീസലിന് 25 പൈസകൂടി 77രൂപ 76 പൈസയിലുമെത്തി. കോഴിക്കോട് പെട്രോളിന് 83 രൂപ 99 പൈസയും ഡീസലിന് 77രൂപ 82 പൈസയുമാണ് വെള്ളിയാഴ്ചത്തെ വില.
'പവര്‍ 99' എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം വിതരണം ചെയ്യുന്ന 99 ഒക്‌ടെയിന്‍ വിഭാഗത്തില്‍ പെടുന്ന പെട്രോളിന് സാധാരണയേക്കാള്‍ 20 രൂപ കൂടുതലാണ്. വാഹനത്തിന്റെ എഞ്ചിന് കൂടുതല്‍ കാര്യക്ഷമത നല്‍കാന്‍ കഴിയുന്നവയാണ് 99 ഒക്‌ടെയിന്‍ പെട്രോള്‍. രാജ്യത്ത് പൂനെ, മുംബൈ, ഡെല്‍ഹി, നോയിഡ, ജലന്ധര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത് ലഭ്യമാകുന്നത്.
അതേസമയം, ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി ആസന്നമായ സ്ഥിതിയ്ക്ക് ഇന്ധനവില എന്തുവിലകൊടുത്തും നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് മോഡി സര്‍ക്കാര്‍. രൂപയുടെ മൂല്യത്തകര്‍ച്ചയും മറ്റൊരു പ്രതിബന്ധമായി സര്‍ക്കാരിന് മുന്നിലുണ്ട്.
സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇന്ധന വില വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് പ്രധാന പരിഗണനാ വിഷയം.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദേബ്രോയി, ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Petrol Prices Can't Be Raised Above Rs 99.99/litre Because Machines Can't Display The Figure!, New Delhi, News, Petrol Price, diesel, Business, Technology, Trending, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment