ദുരിതക്കെടുതി: അടിയന്തിര ആശ്വാസമായ 10,000 രുപ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിരിച്ചെടുക്കുമെന്ന് വ്യാജ പ്രചരണം; വലഞ്ഞ് ഉപഭോക്താക്കളും ബാങ്കുകളും, പ്രചരണത്തിന് പിന്നില്‍ ജനപ്രതിനിധികളും രാഷ്ട്രീയക്കാരുമെന്ന് സൂചന, ലക്ഷ്യം തങ്ങള്‍കൂടി ഇടപെട്ടാണ് സഹായം ലഭ്യമാക്കിയതെന്ന് ജനങ്ങളെ ബോധിപ്പിക്കല്‍

കോട്ടയം:(www.kvartha.com 16/09/2018) പ്രളയദുരിതാശ്വാസമായി അക്കൗണ്ടില്‍ വന്ന പതിനായിരം രൂപ ഉടന്‍ എടുത്തില്ലെങ്കില്‍ തിരിച്ചുപിടിക്കുമെന്ന വ്യാജപ്രചാരണത്തില്‍ നട്ടംതിരിഞ്ഞു ബാങ്കുകളും ഇടപാടുകാരും. വ്യാജപ്രചരണത്തില്‍ വിശ്വസിച്ചവര്‍ പണമെടുക്കാന്‍ ബാങ്കുകളിലേക്ക് ഇരച്ചെത്തിയതോടെ പലേടത്തും തിരക്കും ബഹളവുമായി. എടിഎമ്മുകളുടെ മുന്നിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഏതാനും ദിവസമായി പ്രളയമേഖലകളിലെ ബാങ്കുകളില്‍ തുറക്കുന്നതിനു മുമ്പേ ആളുകള്‍ വന്നു ക്യൂ നില്‍ക്കുന്ന സ്ഥിതിയാണെന്നു ജീവനക്കാര്‍ പറയുന്നു.

ഇതോടെ സാധാരണ ഇടപാടുകള്‍ക്കെത്തുന്നവരും വലഞ്ഞു. അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച പതിനായിരം രൂപ ഉടന്‍തന്നെ പിന്‍വലിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന വ്യാജപ്രചാരണമാണു തിരക്കു കൂടാന്‍ ഇടയാക്കിയതെന്നു ബാങ്ക് അധികൃതര്‍ പറയുന്നു. സാധാരണക്കാരാണ് ബാങ്കില്‍ എത്തുന്നവരിലേറെയും. പല ബാങ്കുകള്‍ക്കു മുന്നിലും രാവിലെ എട്ടു മുതല്‍ ക്യൂ ആണ്.

News, Kottayam, Kerala, Police,Fake information on flood victims, Banks in dilemma


വൈകുന്നേരം നാലുവരെ മാത്രമേ പണമിടപാട് നടത്താന്‍ സാധിക്കുകയുള്ളുവെങ്കിലും ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ തയാറാകാത്തതു വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ പോലീസിനെ വിളിച്ചുവരുത്തിയാണ് ഇടപാടുകാരെ നിയന്ത്രിച്ചത്.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയമേഖലകളിലെ ബാങ്കുകളിലെല്ലാം ഇതാണ് സ്ഥിതി. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര എസ്ബിഐ ബാങ്കുകളിലും രണ്ടു മൂന്നു ദിവസമായി വന്‍ തിരക്കാണ്. രാവിലെ തന്നെ ജനം ഇടിച്ചുനില്‍ക്കുന്നതിനാല്‍ ചിലേടങ്ങളില്‍ ജീവനക്കാര്‍ക്ക് ഉള്ളിലേക്കു കടക്കാനായില്ല. പോലീസ് ബലംപ്രയോഗിച്ചാണു ജീവനക്കാരെ ബാങ്കിനുള്ളിലേക്കു കടത്തിവിടുന്നത്.

പ്രളയദുരിതാശ്വാസം ഉടനെ എടുത്തില്ലെങ്കില്‍ നഷ്ടപ്പെടുമെന്നു പറഞ്ഞു ജനങ്ങളെ ഇളക്കിവിട്ടത് ജനപ്രതിനിധികളാണെന്നാണ് ആരോപണം. അക്കൗണ്ടില്‍ നിക്ഷേപിച്ച പണം സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നും തിടുക്കം കൂട്ടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞിട്ടും ജനങ്ങള്‍ അംഗീകരിക്കാത്ത സ്ഥിതിയാണ്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളുമാണു തങ്ങളോട് പണം ഉടനെ എടുക്കണമെന്നു നിര്‍ദേശിച്ചതെന്നാണ് ബാങ്കില്‍ പണമെടുക്കാനെത്തിയ പലരും പറഞ്ഞത്. തങ്ങള്‍കൂടി ഇടപെട്ടാണ് സഹായം അനുവദിപ്പിച്ചതെന്നു ജനങ്ങളെ ബോധിപ്പിക്കാനാണ് പണം വന്നിട്ടുണ്ടെന്നും എത്രയും വേഗം എടുക്കണമെന്നും ജനപ്രതിനിധികള്‍ നാട്ടുകാരെ ഉപദേശിക്കുന്നതത്രേ. പ്രളയമേഖലയിലെ ബാങ്കുകളില്‍ തിരക്ക് കൂടിയതോടെ തിരക്കുകുറഞ്ഞ ബ്രാഞ്ചുകളില്‍നിന്നു ജീവനക്കാരെ താത്കാലികമായി പുനര്‍വിന്യസിപ്പിച്ചാണു പല ബാങ്കുകളും പ്രതിസന്ധിയ നേരിടുന്നത്. ബാങ്ക് തുറക്കുമ്പോള്‍ തന്നെ വന്‍തുക ബാങ്കിലേക്ക് എത്തിക്കേണ്ട സ്ഥിതിയും സംജാതമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police,Fake information on flood victims, Banks in dilemma 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?