'മുഖ്യമന്ത്രി ചികിത്സയ്ക്കും മറ്റു മന്ത്രിമാര്‍ ബക്കറ്റ് പിരിവിനും വേണ്ടി വിമാനം കയറുന്നു; വീട്ടിലേക്ക് പോകുമ്പോള്‍ തരുമെന്ന്‌ പറഞ്ഞ 10,000 രൂപ കിട്ടാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം'


കോഴിക്കോട്: (www.kvartha.com 02.09.2018) 'മുഖ്യമന്ത്രി ചികിത്സയ്ക്കും മറ്റു മാന്ത്രിമാര്‍ ബക്കറ്റ് പിരിവിനും വേണ്ടി വിമാനം കയറുന്നു. വീട്ടിലേക്ക് പോകുമ്പോള്‍ തരുമെന്ന പറഞ്ഞ 10,000 രൂപ കിട്ടാന്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണം?'. ചോദ്യവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. എസ് ഡി ആര്‍ എഫിന് 75 ശതമാനം തുകയും കേന്ദ്രമാണ് നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പണമെല്ലാം വേഗത്തില്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


പോസ്റ്റിന്റെ പൂര്‍ണരൂപം:
പതിനായിരം രൂപ കിട്ടാന്‍ ഇനിയും എത്രദിവസം പാവങ്ങള്‍ കാത്തിരിക്കണം? പതിനായിരം രൂപ എന്നുപറയുന്നത് SDRF ഉം CMDRF ഉം ചേര്‍ന്നാണ് നല്‍കുന്നത്. SDRF ന് 75 ശതമാനം തുകയും കേന്ദ്രമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. ദുരിതാശ്വാസ നിധിയില്‍ ഇത്രയും പണം ഉണ്ടായിട്ടും എന്തുകൊണ്ടാണിത് വൈകുന്നത്? മുഖ്യമന്ത്രി അമേരിക്കയിലേക്കും മന്ത്രിമാരെല്ലാവരും പണം പിരിക്കാന്‍ വിദേശത്തേക്കും പോവുകയാണെന്നു കേട്ടു. ദുരന്തബാധിതര്‍ വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ കിട്ടേണ്ട സഹായമായിട്ടാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. കേന്ദ്രം അനുവദിച്ച പണമൊക്കെ വേഗത്തില്‍ തന്നെ കേരളത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എവിടെയോ എങ്ങനെയോ മെല്ലെപ്പോക്ക് തുടങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടക്കേണ്ട സമയമാണിത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Trending, Facebook, post, CM, Treatment, Ministers, When will get 10,000?, K Surendran.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?