യോഗാഭ്യാസത്തിനിടെ മയക്കുമരുന്നുനല്‍കി പീഡിപ്പിച്ചത് 100 കണക്കിന് സ്ത്രീകളെ ; പുരുഷന്‍മാരും പീഡിപ്പിക്കപ്പെട്ടു, യോഗഗുരു ഒളിവില്‍

ബാങ്കോക്ക്: (www.kvartha.com 08.09.2018) യോഗാഭ്യാസത്തിനിടെ മയക്കുമരുന്നുനല്‍കി പീഡിപ്പിച്ചത് 100 കണക്കിന് സ്ത്രീകളെ. പീഡിപ്പിക്കപ്പെട്ടവരില്‍ പുരുഷന്‍മാരും. പരാതി ഉയര്‍ന്നതോടെ യോഗഗുരു ഒളിവില്‍ പോയി. തായ്‌ലന്റിലെ സ്വാമി വിവേകാനന്ദ സരസ്വതി എന്നറിയപ്പെടുന്ന റുമാനിയന്‍ സ്വദേശി നാര്‍സിസ് തര്‍കാവോയ്‌ക്കെതിരെയാണ് യോഗ അഭ്യസിക്കാനെത്തിയ വിദേശികള്‍ അടക്കമുള്ള സ്ത്രീകളും പുരുഷന്മാരും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

തായ്‌ലന്‍ഡിലെ കോ ഫന്‍ഗാന്‍ എന്ന ദ്വീപില്‍ 'ആഗമ' എന്ന പേരില്‍ യോഗ സ്‌കൂള്‍ സ്ഥാപിച്ച് അതിലൂടെയാണ് തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്നും 'ജ്ഞാനോദയം' നേടാന്‍ എന്ന് വിശ്വസിപ്പിച്ച് നൂറുകണക്കിന് സ്ത്രീകളെ മയക്കുമരുന്നുകള്‍ നല്‍കി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. പരാതികള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ജൂലൈയില്‍ നാര്‍സിസ് ദ്വീപിലെ ആശ്രമത്തില്‍നിന്ന് ഇയാള്‍ കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

‘Yoga guru’ molests, 14 women in Thailand, now absconding, Bangkok, Molestation, Complaint, Crime, Criminal Case, Police, Probe, Teacher, World

ബ്രിട്ടന്‍, ആസ്‌ട്രേലിയ, ബ്രസീല്‍, യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രണ്ട് പുരുഷന്‍മാര്‍ അടക്കം 14 പേരാണ് ബലാത്സംഗവും സ്ത്രീവിരുദ്ധമായ അധ്യാപനങ്ങളും അടക്കം ചൂണ്ടിക്കാട്ടിയുള്ള പരാതി നല്‍കിയത്.

2000ത്തില്‍ നാര്‍സിസ് തര്‍കാവോയ് ഇന്ത്യാ സന്ദര്‍ശത്തിനെത്തിയപ്പോള്‍ അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ട് 'സ്വാമി വിവേകാനന്ദ സരസ്വതി' എന്ന പേര് സ്വീകരിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ആത്മീയ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാത്തതിനെത്തുടര്‍ന്ന് 2003ല്‍ ഇന്ത്യയില്‍ അറസ്റ്റിലാകുമെന്ന അവസ്ഥയില്‍ ഇയാള്‍ രാജ്യം വിടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് സ്വീകരിച്ച പേരില്‍ തായ് ദ്വീപില്‍ ആശ്രമം തുടങ്ങി. യോഗയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും അധ്യാപക പരിശീലന കോഴ്‌സുകളും നടത്തിയിരുന്നു. തായ്‌ലന്റിലെ പ്രധാന കേന്ദ്രത്തിന് പുറമെ, ഇന്ത്യ, കൊളംബിയ, ആസ്ട്രിയ എന്നീ രാജ്യങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: ‘Yoga guru’ molests, 14 women in Thailand, now absconding, Bangkok, Molestation, Complaint, Crime, Criminal Case, Police, Probe, Teacher, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?