കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് പട്ടികയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തു; ജോലി നേടിത്തരാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 10 ലക്ഷം

കാസര്‍കോട്: (www.kasargodvartha.com 02.09.2018) കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് പട്ടികയില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തു. ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി കെ. സന്തോഷ് കുമാറിനെയാണ് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ സസ്‌പെന്‍ഡ് ചെയ്തത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെയും ഇത്തരത്തില്‍ സന്തോഷ് കുമാര്‍ തട്ടിപ്പ് നടത്തിയിരുന്നതായും ജോലി കൊടുക്കാന്‍ കഴിയാതെ വന്നതോടെ തുക തവണകളിലായി തിരിച്ചു കൊടുക്കുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റദ്ദായ പോലീസ് ഡ്രൈവര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു സന്തോഷ് കുമാറിനെതിരെയുള്ള പരാതി.

റാങ്ക് പട്ടികയുടെ കാലാവധി നവംബറില്‍ തീര്‍ന്നിരുന്നു. ഇതില്‍ നിയമനം ലഭിക്കാത്തവര്‍ കാലാവധി നീട്ടിക്കിട്ടുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കവേ, സന്തോഷ് ഇവരുടെ രഹസ്യയോഗം വിളിച്ചു. കാലാവധി ദീര്‍ഘിപ്പിച്ചു ജോലി വാങ്ങിത്തരാമെന്നും ജില്ലയില്‍ മുമ്പും ഇത്തരത്തില്‍ പോലീസ് ഡ്രൈവര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടാന്‍ ശ്രമിച്ചത്. പത്തുലക്ഷം രൂപയാണ് സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടാണ് സന്തോഷ് കുമാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, chandera, Police, Police-officer, Job, Cheating, complaint, suspension, Cheating; Police officer suspended
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?