വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം; 10 ലക്ഷത്തിന്റെ നാശനഷ്ടം; ഫയര്‍ഫോഴ്‌സ് തീയണച്ചത് 3 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കാസര്‍കോട്: (www.kasargodvartha.com 28.09.2018) വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് സുള്ള്യയിലെ എ കെ അഷ്‌റഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വെളിച്ചെണ്ണ നിര്‍മ്മാണ ഫാക്ടറിയിലാണ് വന്‍ തീപ്പിടുത്തമുണ്ടായത്. 10 ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു.
കാസര്‍കോട് നിന്നും പോയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് തീയണച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.15 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ടണ്‍ കണക്കിന് കൊപ്രകളും ഉപകരണങ്ങളുമടക്കമുള്ളവയാണ് കത്തിനശിച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

യോഗേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സ്‌റ്റേഷന്‍ ഓഫീസര്‍ അരണ്‍, ലീഡിംഗ് ഫയര്‍മാന്‍ സതീഷ്, ഫയര്‍മാന്മാരായ സജിത്ത്, സജീഷ്, അനീഷ്, ലിബിന്‍, റോയി, ഷഹാദ്, ശ്യാംജിത്ത്, ഹോംഗാര്‍ഡുമാരായ ഗോപാലകൃഷ്ണന്‍, രാജന്‍, ഡ്രൈവര്‍ പ്രസീത് എന്നിവരുടെ നേതൃത്തിലുള്ള സംഘമാണ് തീയണച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Seethangoli, fire, fire force, Top-Headlines, Fire in Factory at Seethangoli
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment