ഇന്ധനവില കുതികുതിക്കുന്നു; പെട്രോള്‍,ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത് പെട്രോളിന് 10 ഉം ഡീസലിന് 15 ഉം രൂപ

തിരുവനന്തപുരം: (www.kasargodvartha.com 09.09.2018) ഇന്ധനവില വര്‍ധനവിനെതിരെ ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടും പെട്രോള്‍, ഡീസല്‍ വില മുമ്പോട്ടുതന്നെ. ഞായറാഴ്ച്ച പെട്രോളിന് 12 പൈസയും ഡീസലിന് 11 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 83.82 രൂപയും ഡീസലിന് 77.75 രൂപയുമാണ് തിരുവനന്തപുരത്തെ നിരക്ക്.

ഒരു വര്‍ഷത്തിനിടെ പെട്രോളിന് 9.81 രൂപയും ഡീസലിന് 14.85 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് യഥാക്രമം 73.72, 62.64 എന്നിങ്ങനെയായിരുന്നു പെട്രോള്‍, ഡീസല്‍ വില. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പെട്രോളിന് 2.03 രൂപയും ഡീസലി?ന് 2.53 രൂപയമാണ് വര്‍ധിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, news, Oil, Price, Petrol, Oil price sprinting; Again increase in Petrol, Diesel price


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?