മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 1 കോടി കവിഞ്ഞു; കാസര്‍കോട്ട് നിന്നും സഹായവുമായി സംഘടനകളും ബസുടമകളും

കാസര്‍കോട്: (www.kasargodvartha.com 01.09.2018) നവകേരളം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിന് പിന്തുണയേറുന്നു. വിവിധ സംഘടനകളും ബസുടമകളും പ്രളയബാധിതരെ സഹായിക്കാന്‍ രംഗത്തുണ്ട്. കാസര്‍കോട്ട് നിരവധി പേര്‍ കാരുണ്യ പദ്ധതികളില്‍ പങ്കാളികളാവുന്നുണ്ട്. ഓഗസ്റ്റ് 30ന് കാസര്‍കോട്ടെ മുഴുവന്‍ സ്വകാര്യ ബസുകളും കാരുണ്യയാത്ര നടത്തിയിരുന്നു. നിരവധി യാത്രക്കാര്‍ ഇതിന്റെ ഭാഗമായി യാത്ര നടത്തി. നവദമ്പതികളും പോലീസുദ്യോഗസ്ഥരുമെല്ലാം സ്വകാര്യ ബസില്‍ യാത്ര നടത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു കോടി കവിഞ്ഞു.


എല്ലാ ഒന്നാം തീയതിയും കാരുണ്യയാത്ര നടത്തി മൂകാംബിക ട്രാവല്‍സ്. 31 ാമത്തെ യാത്ര നടത്തിയത് പ്രളയ ബാധിതര്‍ക്ക് വേണ്ടി

കാസര്‍കോട്: ജില്ലയിലെ വിവിധ പ്രദശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മൂകാംബിക ട്രാവല്‍സിന്റെ കാരുണ്യയാത്രക്ക് വന്‍ ജനപിന്തുണ. ഓരോ മാസവും ഒന്നാം തീയതിയാണ് മൂകാംബിക ട്രാവല്‍സിന്റെ മൂന്ന് ബസുകള്‍ കാരുണ്യയാത്ര നടത്തുന്നത്. 31 ാമത്തെ കാരുണ്യയാത്രയാണ് ശനിയാഴ്ച നടന്നത്. ഈ മാസത്തെ യാത്ര പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ട്രാവല്‍സ് ഉടമ കാട്ടൂര്‍ വിദ്യാധരന്‍ നായരും ബസ് ജീവനക്കാരും പറഞ്ഞു. ബസ് പ്രളയ ബാധിതര്‍ക്കായി എല്ലാ ഒന്നാം തീയതിയും കാരുണ്യയാത്ര നടത്തി മൂകാംബിക ട്രാവല്‍സ്

കാഞ്ഞങ്ങാട് - കൊന്നക്കാട് - പാണത്തൂര്‍ - വാഴുനോറടി, കാഞ്ഞങ്ങാട് - നീലേശ്വരം - പാണത്തൂര്‍, പാണത്തൂര്‍ - ബന്തടുക്ക - കാസര്‍കോട് എന്നീ മൂന്ന് റൂട്ടുകളിലാണ് ബസ് സര്‍വീസ് നടത്തുന്നത്. കാരുണ്യയാത്രയിലൂടെ ലഭിക്കുന്ന തുകയെല്ലാം പാവപ്പെട്ട രോഗികള്‍ക്കും മറ്റു ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് വിനിയോഗിക്കുന്നത്.



ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തന്‍ബീഹുല്‍ ഇസ്ലാം പൂര്‍വവിദ്യാര്‍ത്ഥികള്‍

വിദ്യാനഗര്‍: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍. ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല 1992 - 93 ബാച്ചിലെ കുട്ടികളാണ് തുക സ്വരൂപിച്ചത്. ജോണ്‍ മാസ്റ്ററുടെ സാനിധ്യത്തില്‍ ജില്ലാ കലക്ടര്‍ ഡി സജീത് ബാബുവിന് തുക കൈമാറി.



Keywords: Kerala, kasaragod, news, Bus, school, Flood, TIHSS, Mookambika Bus, Rain, Flood: relief activities continue in Kasargod 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?