ഓപ്പോട്... ഓഹോയ്; ഓപ്പോട് വിളിച്ചും ക്യാമ്പിലുള്ളവരെ കൊണ്ട് ഓഹോയ് വിളിപ്പിച്ചും കളക്ടര്‍ വാസുകി; പ്രസംഗം കേട്ട് ആവേശഭരിതരായി സന്നദ്ധപ്രവര്‍ത്തകര്‍

തിരുവനന്തപുരം:(www.kvartha.com 20/08/2018) ഓപ്പോട് വിളിച്ചും ക്യാമ്പിലുള്ളവരെ കൊണ്ട് ഓഹോയ് വിളിപ്പിച്ചും സന്നദ്ധപ്രവര്‍ത്തകരെ ആവേശഭരിതരാക്കി കളക്ടര്‍ വാസുകി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഏര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ചും അവരെ പ്രശംസിച്ചും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചും ഒപ്പം തന്നെ നില്‍ക്കുന്ന യുവ ഐഎഎസുകാരി എല്ലാവരുടെയും മനസില്‍ മായാതെ കിടക്കുകയാണ്. തലസ്ഥാനത്തെ കളക്ടര്‍ ആയ കെ വാസുകി ഐ എ എസ് എല്ലാ പ്രവര്‍ത്തനങ്ങളിലും താഴെ തട്ടില്‍ തന്നെ നിന്ന് പ്രവര്‍ത്തിക്കുകയാണ്.

ദുരിത മേഖലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഒരുപോലെയെത്തുന്ന കളക്ടര്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഏരെ പ്രിയപ്പെട്ടവരായിരിക്കുകയാണ്. രാവും പകലുമില്ലാതെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ ഒരുക്കിവെക്കുന്ന പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി കളക്ടറുണ്ട്. കഴിഞ്ഞ ദിവസം രാത്രി സെന്ററിലെത്തിയ കളക്ടര്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്.

News, Thiruvananthapuram, Kerala, District Collector, Flood, Rain, Trending, Collector Vasuki always with relief volunteers

'നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? മനസ്സിലാക്കുന്നുണ്ടോ?. നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. നമ്മള്‍ കേരളത്തിന്, മലയാളികള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കേരളത്തിന് തന്നെ കാണിച്ചു കൊടുക്കുകയാണ്. ഇത്രയും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും വസ്തുക്കളും കേരളത്തില്‍ നിന്നു തന്നെ പോകുന്നെന്ന് പറയുന്നത് അന്താരാഷ്ട്ര വാര്‍ത്തയാവുകയാണ്. എന്റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി എങ്ങനെ പോരാടിയോ അതുപോലെ പട്ടാളക്കാരെപ്പോലെയാണ് നിങ്ങളെല്ലാവരും നില്‍ക്കുന്നത്. അത്ഭുതപ്പെടുത്തുന്നതാണ് നിങ്ങളുടെ പ്രവൃത്തി.

നിങ്ങളുടെ പ്രവൃത്തിമൂലം സര്‍ക്കാരിനു ലഭിച്ച ഗുണമെന്താണെന്നു വെച്ചാല്‍ തൊഴിലാളികള്‍ക്കു നല്‍കേണ്ട പണം ലാഭിച്ചു. എയര്‍പോട്ടില്‍ വരുന്ന സാധനങ്ങള്‍ കയറ്റാനും ഇറക്കാനും 400ഓളം സന്നദ്ധസേവകാരാണുളളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടാനുകോടികളായിരിക്കും ലേബര്‍ ചാര്‍ജ്. അത്രയും സേവനം നിങ്ങള്‍ സര്‍ക്കാരിന് ചെയ്തു നല്‍കുന്നുണ്ട്. ഒരുപാട് സമയം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ കോളജില്‍ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവെച്ചാല്‍ ഞാന്‍ ഓപ്പോട് എന്നു പറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് എന്നു പറയണം.' പിന്നാലെ കളക്ടര്‍ ഓപ്പോട് പറഞ്ഞു, ഓഹോയ്.... എന്ന് ഏറ്റുവിളിച്ച് ക്യാമ്പും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, District Collector, Flood, Rain, Trending, Collector Vasuki always with relief volunteers 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?