ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികള്‍ക്ക് അതിസാരമെന്ന് വ്യാജ പ്രചാരണം: ഗായിക രഞ്ജിനിക്കെതിരെ കേസെടുക്കും
കേരളം (www.evisionnews.co): തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുടിക്കള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായിക രഞ്ജിനി ജോസിനെതിരെ പൊലീസ് കേസെടുക്കും. ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് ഗായിക വ്യാജ പ്രചാരണവുമായി ഫെയ്സ്ബുക്ക് വീഡിയോ ലൈവുമായി എത്തിയത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചരണം.
ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണ് തൃപ്പൂണിത്തുറയിലേത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യക്കിന് ലഭിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ഗായികയുടെ വ്യാജ പ്രചാരണം.
Powered by Info News For You

Comments
Post a Comment