കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗിന്റെ ശക്തി ചെര്‍ക്കളമായിരുന്നു: മാഹിന്‍ കേളോട്ട്

 
കുമ്പഡാജെ (www.evisionnews.co): മുസ്ലിം ലീഗിന് കാസര്‍കോട് ജില്ലയില്‍ പ്രതാപങ്ങളുണ്ടാക്കി പാര്‍ട്ടിയെ താഴേതട്ടില്‍ നിന്നും ശാസ്ത്രീയതയോടെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തത്വമാണ് ചെര്‍ക്കളം അബ്ദുള്ളയെന്ന് കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട് പറഞ്ഞു. മുസ്ലിം ലീഗ് കുമ്പഡാജെ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രവര്‍ത്തകരുടെ സകല സ്പന്ദനങ്ങളും അറിയുന്ന ചെര്‍ക്കളം ഏതു ഗ്രാമത്തില്‍ പോയാലും പ്രവര്‍ത്തകരുടെ പേരു പറഞ്ഞ് അഭിസംബോധന ചെയ്യുന്ന ഊര്‍ജസ്വലനായ നേതാവാണ് കാസര്‍കോടിന് നഷ്ടമായത്. കൃത്യനിഷ്ടതയിലുള്ള കാര്‍ക്കഷ്യ ബുദ്ധിയും വിശ്വാസ ദൃഢതയും ആദര്‍ശ ശുദ്ധിയും കൊണ്ട് അണികളെ അല്‍ഭുതപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ചെര്‍ക്കളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കാലങ്ങള്‍ എത്രകഴിഞ്ഞാലും മുസ്ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്ക് വേണ്ടിയും ചെര്‍ക്കളം ചെയ്ത നന്മകളെ മറക്കാനാവില്ല. കുമ്പഡാജെയില്‍ നടന്ന പരിപാടിയില്‍ ശാഖാ പ്രസിഡണ്ട് സി.കെ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അലി തുപ്പക്കല്‍ പഞ്ചായത്ത് മെമ്പര്‍മാരായ എസ്. മുഹമ്മദ്, ബി.ടി അബ്ദുല്ലക്കുഞ്ഞി, കുമ്പഡാജെ ജമാഅത്ത് പ്രസിഡണ്ട് എം. അബ്ദുല്‍ റഹിമാന്‍, അബ്ബു ഹാപ്പി, അബൂബക്കര്‍ മൗലവി ചൂരിക്കോട്, കെ.എസ് മുഹമ്മദ്, ഫാറൂഖ് കൊല്ലട്ക്കം, സുലൈമാന്‍, ഇബ്രാഹിം മൂല സംസാരിച്ചു. ശാഖാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ഏരം സ്വാഗതവും ഫാറൂഖ് കുമ്പഡാജെ നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?