പ്രളയജലം; ഞണ്ടുകള്‍ ചത്തുപൊങ്ങി, ലക്ഷങ്ങളുടെ നഷ്ടം

പരവൂര്‍: (www.kvartha.com 28.08.2018) ഇത്തിക്കരയാറില്‍ നിന്നും പരവൂര്‍ കായലില്‍ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിലെ അണുബാധയെത്തുടര്‍ന്ന് മുക്കം ലക്ഷ്മിപുരം തോപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ ഞണ്ടുകൃഷി പൂര്‍ണമായും നശിച്ചു. മുക്കം എളികത്തൊടിയില്‍ പുഷ്പരാജന്റെ ഞണ്ടുകൃഷിയാണ് നശിച്ചത്.


കാലവര്‍ഷത്തില്‍ മലവെള്ളം മുക്കം കായലിലേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്നാണ് കൃഷിനാശമുണ്ടായത്. മലവെള്ളത്തിലൂടെ എത്തുന്ന പ്രത്യേകതരം അണുക്കള്‍ കയറിയാണ് ഞണ്ടുകള്‍ കൂട്ടത്തോടെ ചത്തത്. ഞണ്ടുകളുടെ ഉദരഭാഗത്ത് കയറിക്കൂടുന്ന അണുക്കള്‍ നീര് ഊറ്റിക്കുടിക്കുന്നതാണ് അവ കൂട്ടത്തോടെ ചാവാന്‍ കാരണമെന്ന് പുഷ്പരാജന്‍ പറഞ്ഞു.

മൂന്നരലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് ഞണ്ടുകൃഷി ചെയ്തിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Rain, Death, Kollam, Crabs, Flood; Crabs died after infected. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?