മക്കയില്‍ ശിവലിംഗമുണ്ടെന്ന വ്യാജ പ്രചാരണം; നടപടിയെടുക്കാന്‍ ന്യൂനപക്ഷ കമ്മിഷന്‍ ആവശ്യപ്പെട്ടു
കോഴിക്കോട്: (www.kvartha.com 09.08.2018) പരിശുദ്ധ മക്കയില്‍ ശിവലിംഗമുണ്ടെന്ന വ്യാജ ചിത്രം നിര്‍മിച്ച് ഫേസ് ബുക്കിലും സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഡിജിപിയോട് ആവശ്യപ്പെട്ടു.
മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മതവികാരം വ്രണപ്പെടുത്തുന്നതിനും വേണ്ടിയാണിതെന്നും സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനും മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാനും പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്റെ ഉത്തരവ്.
ഹര്‍ജി ഗൗരവമുള്ളതാണെന്നും ആരോപണം അന്വേഷിച്ച് ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ പോലിസ് മേധാവി എടുത്ത നടപടി വിശദീകരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ കമ്മിഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവ്.
ന്യൂനപക്ഷ കമ്മിഷന്‍ ആക്ടിലെ ഒമ്പത് സി വകുപ്പനുസരിച്ച് ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനെ പറ്റിയുള്ള പ്രത്യേക പരാതിയില്‍ അന്വേഷണം നടത്തി അധികാരികള്‍ക്കു മുമ്പാകെ എത്തിച്ച് തുടര്‍ നടപടി നിരീക്ഷിക്കുകയും ചെയ്യുകയെന്ന കമ്മിഷന്റെ അധികാരമുപയോഗിച്ചാണ് പരാതിയില്‍ ഉത്തരവ് നല്‍കിയത്.
അനീഷ് വിശ്വകര്‍മ്മയെന്ന വ്യക്തിയാണ് കഅബാലയത്തെ വികൃതമാക്കിയുള്ള ചിത്രം നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 25 കേസുകളാണ് കമ്മിഷന്റെ പരിഗണനക്കു വന്നത്. അഞ്ചെണ്ണം ഉത്തരവ് പറയാനായി മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Is there a Shiva Linga in Mecca - Madina?, Kozhikode, News, Religion, Social Network, Police, Case, Complaint, Probe, Kerala.

Powered by Info News For You

Comments
Post a Comment