ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബത്തെ കാത്ത് ഒരു വളര്‍ത്തുനായ; പൊട്ടിവീഴാറായ കൂട്ടില്‍ തനിച്ചിരിക്കുന്ന കാഴ്ച കരളലിയിക്കുന്നു
കോഴിക്കോട്: (www.kvartha.com 21.08.2018) ഉരുള്‍പൊട്ടലില്‍ മരിച്ച കുടുംബത്തെ കാത്ത് പൊട്ടിവീഴാറായ കൂട്ടില്‍ തനിച്ചിരിക്കുന്ന വളര്‍ത്തുനായ കാണുന്നവരുടെ കരളലിയിക്കുന്നു. കൂടരഞ്ഞി കൂമ്പാറയിലെ മ്ലാവുകണ്ടംമലയില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്ന് മരിച്ച തയ്യില്‍തൊടി പ്രകാശന്റെ വീട്ടിലെ വളര്‍ത്തുനായയാണ് ദുരന്തത്തിനൊടുവില്‍ ആകെ അവശേഷിച്ച തന്റെ കൂട്ടില്‍ കിടന്ന് യജമാനനെ കാത്തിരിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് പ്രകാശനും മകന്‍ പ്രബിന്‍ പ്രകാശനും മരിച്ചിരുന്നു. മരണമെടുത്ത 'കളിക്കൂട്ടുകാരന്‍' പ്രബിന്‍പ്രകാശിന്റെ പുസ്തകങ്ങളും ബാഗും ചോറ്റുപാത്രവും ചെളിപുരണ്ട് തന്റെ കൂ
ട്ടിനടുത്ത് ചിതറിക്കിടക്കുന്നുണ്ട്. കൂടിന്റെ വാതില്‍ തുറന്നിട്ടിട്ടും പുറത്തുപോവാതെ അതിന് കാവലിരിക്കുകയാണ് ഈ പാവം മിണ്ടാപ്രാണി. ചെങ്കുത്തായ മലമുകളില്‍ ഒറ്റക്ക് എത്രനാള്‍ ഈ ഏകാന്ത കാത്തിരിപ്പ് തുടരുമെന്നറിയില്ല.
സാലിം ജീറോഡ്
Keywords: Kerala, Kozhikode, News, Flood, Dog, Salim Gearod, Landslide, After flood, A pet dog waiting for house owner

Powered by Info News For You

Comments
Post a Comment