ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ് ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നവ്‌ജ്യോത് സിദ്ദുവിന് ക്ഷണം; ബഹുമതിയെന്ന് സിദ്ദു

അമൃത്സര്‍: (www.kvartha.com 02.08.2018) ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ് ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നവ് ജ്യോത് സിംഗ് സിദ്ദുവിന് ക്ഷണം. ഇന്ത്യയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ് ജ്യോത് സിംഗ് സിദ്ദു, ബോളീവുഡ് താരം അമീര്‍ ഖാന്‍ തുടങ്ങിയവര്‍ക്ക് ഔദ്യോഗീകമായി ക്ഷണക്കത്ത് അയക്കുമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് അറിയിച്ചിട്ടുണ്ട്.

National, Imran Khan, Pakistan
ആഗസ്ത് പതിനൊന്നിനാണ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ് ഞ ചെയ്യുന്നത്. ക്ഷണം ലഭിച്ചത് ബഹുമതിയാണെന്ന് സിദ്ദു പ്രതികരിച്ചു. ഞാന്‍ ക്ഷണം സ്വീകരിക്കുന്നു. ഇത് വലിയ ബഹുമതിയാണ് എന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

സാര്‍ക്ക് രാഷ്ട്രതലവന്മാരേയും സത്യപ്രതിജ് ഞ ചടങ്ങിലേയ്ക്ക് ക്ഷണിക്കാന്‍ ഇമ്രാന്‍ ഖാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ചടങ്ങിലേയ്ക്ക് ക്ഷണമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Besides the four celebrities, Imran Khan is also interested in inviting leaders of SAARC countries, including Prime Minister Narendra Modi, for the swearing-in ceremony.

Keywords: National, Imran Khan, Pakistan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?