'നിങ്ങള്‍ മരിച്ചല്ലോ, പിന്നെന്തിനാ പെന്‍ഷന്‍, നിങ്ങള്‍ക്കിനി ആനൂകൂല്യം കിട്ടില്ല'; പെന്‍ഷന്‍ കാര്യം അന്വേഷിക്കാന്‍ പഞ്ചായത്തിലെത്തിയ വൃദ്ധന്‍ താന്‍ 'മരിച്ചതിനാല്‍' തുക കിട്ടാതെ മടങ്ങി

ബദിയടുക്ക: (www.kvartha.com 21.08.2018) 'നിങ്ങള്‍ മരിച്ചതാണ്. നിങ്ങള്‍ക്കിനി പെന്‍ഷന്‍ ആനൂകൂല്യം കിട്ടില്ല'. പെന്‍ഷന്‍ കാര്യം അന്വേഷിക്കാന്‍ പഞ്ചായത്തിലെത്തിയ വൃദ്ധന്‍ ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പരിധിയിലെ മൂക്കാംപാറ എന്ന സ്ഥലത്തെ അബ്ദുര്‍ റഹ് മാനാണ് താന്‍ 'മരിച്ചതിനാല്‍' പെന്‍ഷന്‍ തുക കിട്ടാതെ മടങ്ങേണ്ടിവന്നത്.

പെന്‍ഷന്‍ തുകയായ 4,400 രൂപ വാങ്ങാനായി പഞ്ചായത്തിലെത്തിയപ്പോഴാണ് ഇത്തരമൊരു മറുപടി ലഭിച്ചത്. 1100 രൂപ വീതമാണ് മാസംതോറും പെന്‍ഷന്‍ കിട്ടുന്നത്. നാലു മാസത്തിലൊരിക്കലാണ് പെന്‍ഷന്‍ തുക ലഭിക്കുന്നത്.

ബദിയഡുക്ക പഞ്ചായത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഒമ്പത് പേര്‍ മരിച്ചതിനാല്‍ പെന്‍ഷന്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും 18ന് മുമ്പായി അന്വേഷണം നടത്തി മറുപടി അയക്കണമെന്നും സാമ്പത്തിക വിഭാഗത്തിന്റെ ഇമെയില്‍ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഒറ്റദിവസം കൊണ്ട് അന്വേഷണം നടത്തി മറുപടി നല്‍കാനായില്ല. എന്നാല്‍ മരിച്ചെന്ന് പറയുന്ന ഒമ്പത് പേരില്‍ അഞ്ച് പേരും പെന്‍ഷന്‍ വാങ്ങാന്‍ വന്നതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്. പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മരിച്ചാല്‍ ആധാര്‍ കാര്‍ഡും മരണ വിവരവും നല്‍കി മരണം രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാതെ എങ്ങനെയാണ് മരിച്ചുവെന്ന കാരണം പറഞ്ഞ് പെന്‍ഷന്‍ മുടങ്ങിയതെന്ന് ഇവര്‍ ചോദിക്കുന്നു.

ബാങ്ക് ഏജന്റുമാരാണ് പെന്‍ഷന്‍ തുക കൈമാറുന്നത്. വാഹനമുള്ളവരെ തടഞ്ഞ കൂട്ടത്തില്‍ വാഹനമില്ലാത്തവരുടെയും പെന്‍ഷന്‍ തടഞ്ഞിട്ടുണ്ട്. പഞ്ചായത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മാറിപ്പോയതാണോ, ബാങ്ക് ഏജന്റ് വിവരം നല്‍കുമ്പോള്‍ മാറിയതാണോ എന്നാണ് സംശയിക്കുന്നത്.

ഓണവും പെരുന്നാളും ഒന്നിച്ചുവന്നതോടെ പെന്‍ഷന്‍ പ്രതീക്ഷിച്ച് പഞ്ചായത്തിലെത്തിയവര്‍ 'മരിച്ചതോടെ' കടുത്ത ദുരിതത്തിലായിരിക്കുകയാണ്.


Keywords: Kerala, Badiyadukka, Pension, Death, News, kasaragod, Misinformation in documents; Pensioner did not get incentives 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?