വോട്ട് ലഭിക്കാന്‍ 'ഗുപ്ത' എന്ന കുലനാമം ചേര്‍ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടുവെന്ന് അഷുതോഷ്
ന്യൂഡല്‍ഹി: (www.kvartha.com 29.08.2018) രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതി രാഷ്ട്രീയത്തിന് എതിരായിരിക്കണമെന്ന് വാദിക്കുന്ന ആം ആദ്മി പാര്‍ട്ടിയും ജാതി രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും സ്വമേധയ പുറത്തുപോയ അഷുതോഷ്. 2014 ലോക് സഭ തിരഞ്ഞെടുപ്പില്‍ ഗുപ്ത എന്ന തന്റെ കുലനാമം ഉപയോഗിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടതായി അഷുതോഷ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് തന്റെ എതിര്‍പ്പിനെ മറികടന്ന് പാര്‍ട്ടി പലയിടത്തും ഗുപ്ത എന്ന പേര് ഉപയോഗിച്ചുവെന്നും അഷുതോഷ് ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.
എന്റെ ജാതി ഉയര്‍ത്തിക്കാണിക്കരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, അത് ജയിക്കാന്‍ ബുദ്ധിമുട്ടാകും എന്നാണ് അവര്‍ പറഞ്ഞത്. മണ്ഡലത്തില്‍ നിങ്ങളുടെ ജാതിയില്‍പെട്ട നിരവധി വോട്ടര്‍മാരുണ്ടെന്നും അവര്‍ പറഞ്ഞിരുന്നുവെന്ന് അഷുതോഷ് പറഞ്ഞു.
അഷുതോഷ് ചാന്ദിനി ചൗക്കിലാണ് ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ വര്‍ദ്ധനും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "I was told that without highlighting my caste, it will be difficult to win. They asked how you will win the election otherwise. There are many votes of your caste in the constituency," Ashutosh said in a tweet.

Keywords: National, AAP, Politics
Powered by Info News For You

Comments
Post a Comment