ആ ഞെട്ടിക്കുന്ന വീഡിയോ അവര്‍ തന്നെ പുറത്തുവിട്ടു: പിണങ്ങിയ ഭാര്യ കണ്‍മുന്നില്‍ തൂങ്ങിമരിക്കുന്നത് കണ്ടിട്ടും തടയാതെ അതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി ആസ്വദിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത് ഭര്‍ത്താവും വീട്ടുകാരും; യുവാവ് അറസ്റ്റില്‍
മഥുര: (www.kvartha.com 03.08.2018) പിണങ്ങിയ ഭാര്യ കണ്‍മുന്നില്‍ തൂങ്ങിമരിക്കുന്നത് കണ്ടിട്ടും തടയാതെ അതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തി ആസ്വദിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത് ഭര്‍ത്താവും വീട്ടുകാരും. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
സംഭവം ഇങ്ങനെയാണ്;
ഭര്‍ത്താവിനോടും വീട്ടുകാരോടും പിണങ്ങിയ യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ നോക്കിനില്‍ക്കെ ആത്മഹത്യക്കൊരുങ്ങി. എന്നാല്‍ കണ്‍മുന്നില്‍ അവള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ഭര്‍ത്താവോ അയാളുടെ വീട്ടുകാരോ അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മാത്രമല്ല , ആത്മഹത്യാ ശ്രമം തടയാതെ സംഭവത്തിന്റെ വിഡിയോ എടുത്ത് ആസ്വദിക്കുകയുമായിരുന്നു.
അതുകൊണ്ടൊന്നുമായില്ല, ആ മരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അവര്‍ തന്നെ പ്രചരിപ്പിക്കുകകൂടി ചെയ്തു. അടിച്ചിട്ട മുറിയുടെ ജനാലയിലൂടെയാണ് ആത്മഹത്യയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
യുവതി തൂങ്ങിമരിക്കാനായി ഫാനില്‍ കുരുക്കിടുന്നത് കണ്ട് ചിലര്‍ അരുതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഒരു പുരുഷന്‍ 'അവള്‍ പോയി മരിക്കട്ടെ, ആരും തടയേണ്ട' എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
12 മിനിട്ടും 14 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ചിത്രീകരിച്ചിരിക്കുന്നത് . അതേസമയം ഭര്‍തൃവീട്ടുകാരില്‍ നിന്ന് യുവതിക്ക് മാനസികവും ശാരീരകവുമായ ക്രൂരപീഡനം ഏറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
ഇരുപത്തിയാറുകാരിയായ ഗീത എന്ന യുവതിയാണ് തൂങ്ങിമരിച്ചത് . സംഭവത്തില്‍ ഭര്‍ത്താവ് രാജ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Keywords: Shocking: Woman commits suicide, in-laws record act, Suicide, Woman, Family, Husband, Video, Social Network, Police, Arrested, News, National.
Powered by Info News For You

Comments
Post a Comment