ലാ ലിഗാ: ആവേശപ്പോരില്‍ അത്‌ലറ്റിക്കോയെ പൂട്ടി വലന്‍സിയ
മാഡ്രിഡ്: (www.kvartha.com 21.08.2018) ലാ ലിഗയിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് വലന്‍സിയ. 1-1 നാണ് വലന്‍സിയ യുവേഫ സൂപ്പര്‍ കപ്പില്‍ റയലിനെ കെട്ടുകെട്ടിച്ച് വന്ന അത്‌ലറ്റിക്കോയെ പൂട്ടിയത്. ആദ്യ പകുതിയില്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഉജ്ജ്വല പാസില്‍ നിന്ന് കൊറിയ അത്‌ലറ്റിക്കോയ്ക്ക് ലീഡ് നേടിക്കൊടുത്തു. പിന്നീട് കോസ്റ്റയെ മുന്നില്‍ നിര്‍ത്തി നിരവധി അവസരങ്ങള്‍ അത്‌ലറ്റിക്കോ തുറന്നെടുത്തുവെങ്കിലും ഗോള്‍ അകന്നുനിന്നു.
രണ്ടാം പകുതിയില്‍ വലന്‍സിയ സമനില പിടിച്ചു. 56-ാം മിനിറ്റില്‍ റോഡ്രിഗോയാണ് വലന്‍സിയയെ ഒപ്പമെത്തിച്ചത്. പിന്നീട് ടാക്റ്റിക്കല്‍ ഗെയിം കളിച്ച് അത്‌ലറ്റിക്കോ പിന്നിലേക്ക് ഇറങ്ങിയതോടെ വലന്‍സിയ പൊരുതിക്കയറിയെങ്കിലും വിജയഗോള്‍ നേടാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, News, Spain, La Liga, Atletico Madrid, Valencia, Draw, La Liga; Valencia and Atlético tie in highly charged clash

Powered by Info News For You

Comments
Post a Comment