തൃക്കണ്ണാട് ദുരിതാശ്വാസ ക്യാമ്പില്‍ മുസ്‌ലിം ലീഗ് ഭക്ഷണം നല്‍കി
ഉദുമ (www.evisionnews.co): കടല്‍ ക്ഷോഭത്താല്‍ വെള്ളം കയറിയ തൃക്കണ്ണാട് കടലോരത്തെ 38 കുടുംബങ്ങളില്‍ നിന്നുള്ള 125 പേരെ പാര്‍പ്പിച്ചിരിക്കുന്ന കോട്ടിക്കുളം ഗവ. ഫിഷറീസ് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി മുസ് ലിം ലീഗ്, കെ.എം.സി.സി നേതാക്കള്‍ സമാശ്വസിപ്പിച്ചു. ഏതുസമയത്തും അപകടം സംഭവിക്കാവുന്ന വിധം കിടപ്പാടങ്ങളും വസ്തു വഹകളും ഭീഷണിയെ നേരിടുന്നവരുടെ ദുരിതങ്ങള്‍ നേതാക്കള്‍ അന്വേഷിക്കുകയും പരിഹാര ശ്രമങ്ങള്‍ വാഗ്ദാനം ചെയ്തു. ക്യാമ്പിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി.
മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി.ഷാഫി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, അഷറഫ് മൗവ്വല്‍, കെ.എം. സാലിഹ് മാസ്റ്റര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍, ഹമീദ് മാങ്ങാട്, കെ. പ്രഭാകരന്‍, ശംഭു ബേക്കല്‍, എം.എച്ച് മുഹമ്മദ് ക്കുഞ്ഞി, ടി.ആര്‍.ഹനീഫ് ഇസ്മയില്‍ നാലാം വാതുക്കല്‍ എന്നിവരാണ് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

Powered by Info News For You
Comments
Post a Comment