വണ്ണപ്പുറം കൂട്ടക്കൊലപാതകം; തിരുവനന്തപുരത്ത് ഒരാള്‍ കസ്റ്റഡിയില്‍

തൊടുപുഴ: (www.kasargodvartha.com 04.08.2018) ഇടുക്കി വണ്ണപ്പുറം കൂട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരത്ത് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങോട് നിന്ന് ഷിബു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരുന്നു.

സംഭവത്തില്‍ ഇതുവരെ നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊല നടന്ന കമ്പകക്കാനത്തെ വീടിനുള്ളില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലയാളികളുടേതാണെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം, കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ പൈനാവ് പോലീസ് ക്യാംപിലും മറ്റുള്ളവരെ വണ്ണപ്പുറം തൊടുപുഴ പോലീസ് സ്‌റ്റേഷനുകളിലുമാണ് ചോദ്യംചെയ്യുന്നത്.

Thodupuzha mass murder case; Finger prints found from house, Murder-case, Police, Custody, Crime, Criminal-gang, Trending, Top-Headlines, News, Kerala.

പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തല്‍ക്കാലം തമിഴ്‌നാട്ടിലേക്കു പോകില്ലെന്നാണ് അറിയുന്നത്. കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും ആരേയോ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്. സ്ഥിരമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരാണ് ഈ കൊലപാതകങ്ങളുടെയും പിന്നിലെന്നു പോലീസ് പറയുന്നു.

വലിയരീതിയിലുളള ആഭിചാരക്രിയകള്‍ കൃഷ്ണന്റെ വീട്ടില്‍ നടത്തിയിരുന്നു. വലിയ ബന്ധങ്ങളും കൃഷ്ണനുണ്ടായിരുന്നു. ചോരകണ്ട് അറപ്പ് തീര്‍ന്നവര്‍ തന്നെയാണ് ഈ കൊല ചെയ്തിട്ടുളളതെന്നും പോലീസ് വ്യക്തമാക്കുന്നു.

കൂട്ടക്കൊല നടന്ന വീട്ടിലെ പല മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം നേരത്തെ കണ്ടെത്തിരുന്നു. മരണഭയത്തിലായിരുന്നു കൃഷ്ണന്റെ കുടുംബം കഴിഞ്ഞിരുന്നത്. വീട്ടിലെ കുട്ടികളായ ആര്‍ഷയുടെയും അര്‍ജുന്റെയും പെരുമാറ്റത്തിലും ഈ ഭയപ്പാടുണ്ടായിരുന്നുവെന്നു പരിചയക്കാര്‍ പറയുന്നു.

കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്നു കരുതുന്ന കത്തിയും ചുറ്റികയും ഇവരുടെ വീട്ടില്‍ ഉപയോഗിച്ചിരുന്നതാണെന്നും പോലീസ് പറയുന്നു. പൂജയ്ക്കു ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ വന്‍ തട്ടിപ്പുകള്‍ കാണിച്ചിട്ടുണ്ടെന്നും പോലീസ് വൃക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thodupuzha mass murder case; Finger prints found from house, Murder-case, Police, Custody, Crime, Criminal-gang, Trending, Top-Headlines, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?