പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഡോ. മനോജിന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം
കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ചവരുത്തിയതിനെ തുടര്‍ന്ന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ച ഡോ. മനോജിനെ പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റും. സ്ഥലംമാറ്റം സംബന്ധിച്ചുള്ള ഉത്തരവ് അടുത്ത പ്രവൃത്തി ദിവസം ഇറങ്ങുമെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരംലഭിച്ചു.
വ്യാഴാഴ്ചയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. ഒ.പി മനോജിനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതായി ഉത്തരവുണ്ടായത്. കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായാണ് നിയമനം.
ഇതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നുപൊങ്ങിയത്. അതിനിടെ ഡോ. മനോജിനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റില്ലെന്ന് പ്രമുഖ വ്യവസായി യു.കെ യൂസുഫിന് ആരോഗ്യ മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടി ഉടനുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇവിഷന്‍ ന്യൂസിനോട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്.
Powered by Info News For You

Comments
Post a Comment