രാമായണ മാസത്തില്‍ 'മാപ്പിള രാമായണം' പാടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2018) 'പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലോ ഞമ്മളീ ലാമായണം കതപ്പാട്ട്
കര്‍ക്കിടകം കാത്തു കാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരിക്കൂട്ടും പാട്ട്
മൂന്നു പെണ്ണിനെ ദശരതന്‍ നിക്കാഹ് ചെയ്ത പാട്ട്'...... രാമായണ മാസത്തില്‍ കേട്ടു ശീലിച്ച ശീലുകള്‍ക്ക് പകരം മാപ്പിളപ്പാട്ടിന്റെ താളത്തില്‍ രാമായണ കഥയിലെ സീതാ സ്വയംവരവും പട്ടാഭിഷേകവും കേട്ടപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേറിട്ട അനുഭവമായി. മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി.സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയിലാണ് 'വാക്കും വരയും' പരിപാടിയിലൂടെ രാമായണ ശീലുകള്‍ക്കൊപ്പം മാപ്പിള രാമായണവും ശ്രോതാക്കളെ കേള്‍പ്പിച്ചത്.

രാമ രാവണ യുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസഞ്ജീവനി അടങ്ങുന്ന മരുത്വാമല എടുത്തു കൊണ്ടു പോകുന്ന ഭാഗം പനയട്ട കുഞ്ഞികൃഷ്ണന്‍ നായര്‍ പാരായണം ചെയ്തപ്പോള്‍ സചീന്ദ്രന്‍ കാറഡുക്ക കാന്‍വാസില്‍ പകര്‍ത്തി. എണ്‍പത്തിയേഴിലും അക്ഷരവടിവില്‍ താള ഭംഗി ചോരാതെ മുത്തശ്ശന്‍ ഇതിഹാസ്യ കാര്യം ആലപിച്ചപ്പോള്‍ കുട്ടികള്‍ക്ക് രാമായണ മാസത്തില്‍ മറ്റൊരു പഠനാനുഭവമായി.

ലങ്ക വാഴും പത്തുമൂക്കനെ ഹലാക്കിലാക്കിയ പാട്ട് പാടി ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി കൂടിയായ പി മുരളി മാസ്റ്റര്‍ കുട്ടികളുടെ കൈയടി നേടി. പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, school, Students, Mappila Ramayanam in School
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?