ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അര ലക്ഷത്തോളം രൂപയുടെ കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു
കാസര്‍കോട്: (www.kasargodvartha.com 02.08.2018) ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 300 പാക്കറ്റ് കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു. കറന്തക്കാട്, കുഡ്‌ലു എന്നീ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പ്പനാനുമതിയുള്ള ബാംഗ്ലൂര്‍ മാള്‍ട്ട് വിസ്‌കി പിടികൂടിയത്. സംഭവസ്ഥലത്ത് നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. കുഡ്‌ലു പായിച്ചാല്‍ ശേഷമന അമ്പലത്തിന് സമീപം താമസിക്കുന്ന സുനില്‍കുമാര്‍ കെ (37) ആണ് അറസ്റ്റിലായത്.
വില്‍പ്പനക്കായി സൂക്ഷിച്ചു വെച്ച 300 ടെട്രാപാക്കറ്റ് അനധികൃത മദ്യമാണ് കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അനധികൃത മദ്യവില്‍പനക്കാരനായ സുനില്‍ കുമാര്‍ ഓണവിപണി ലക്ഷ്യമിട്ട് തന്റെ വീട്ടിലും പരിസരത്തും വന്‍തോതില്‍ മദ്യം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 54 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.
മദ്യം കടത്തുവാനുപയോഗിച്ച കെ എല്‍ 14 ഡി 1801 നമ്പര്‍ മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. പ്രതി ഒരാഴ്ചയായി എക്‌സൈസിന്റെ നിരീക്ഷനത്തിലായിരുന്നു. കണ്ടെടുത്ത മദ്യത്തിന് ഏകദേശം 40,000 രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ സി കെ വി സുരേഷ്, ആര്‍ രമേശന്‍, ജോസഫ് അഗസ്റ്റ്യന്‍, ചാള്‍സ് ജോസ്, ഡ്രൈവര്‍ സത്യന്‍ എന്നിവരും ഉണ്ടയിരുന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാഹനപരിശോധനയും പട്രോളിംഗും കൂടുതല്‍ ശക്തമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Liquor Seized, Kasaragod, News, Top-Headlines, Liquor, Seized, Karnataka liquor, Foreign Liquor, Karnataka liquor seized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment