റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി: തിരുത്തലുകള്‍ക്ക് കാസര്‍കോട്ടുകാര്‍ കന്നട ടൈപ്പിംഗ് പഠിക്കണം

കാസര്‍കോട് (www.evisionnews.co): ഏറെ കാത്തിരിപ്പിന് ശേഷം റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ അടക്കമുള്ള സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പുതിയ റേഷന്‍ കാര്‍ഡ് തിരുത്തലുകള്‍, പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ആവശ്യമായ രേഖകകള്‍ സ്‌കാന്‍ ചെയ്യണം.
 
റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കാണ് ഏറെപ്രയാസം. കാസര്‍കോട്ടെ റേഷന്‍ കാര്‍ഡുകള്‍ മലയാളം, കന്നട ഭാഷകളില്‍ പ്രിന്റ് ചെയ്തവയാണ്. തിരുത്തലുകള്‍ വരുത്തുമ്പോള്‍ കന്നടയിലും ടൈപ്പ് ചെയ്യേണ്ടിവരുന്നു. പലര്‍ക്കും കന്നട ടൈപ്പ് അറിയുന്നില്ല. ഇതുമൂലം തിരുത്തലുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ണമാക്കാന്‍ കഴിയുന്നില്ല. കന്നട ഭാഷ ടൈപ്പിംഗ് അറിയുന്ന കേന്ദ്രങ്ങളില്‍ നിന്നു മാത്രമെ ഇത്തരം അപേക്ഷ നല്‍കാന്‍ സാധിക്കുന്നുള്ളൂ.
 
മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി.എച്ച് സ്മാരക വായന ശാലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി. ചൗക്കി അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അപ്‌ഡേഷന്‍, പാന്‍ കാര്‍ഡ്, ഡിജിറ്റല്‍ ലോക്കര്‍, പാസ്‌പോര്‍ട്ട്, നോര്‍ക്ക രജിസ്‌ട്രേഷന്‍, ജനന- മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കായി നൂറിലേറെ പേരാണ് എത്തിയത്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെയും കിടപ്പിലായ രോഗികളുടെയും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തി.
 
പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.എ നജീബ്, കെ.ബി അഷ്‌റഫ്, സി.എച്ച് റഷീദ്, കെ ബി ഷരീഫ്, ഹനീഫ് മൂപ്പ, പുഷ്പ, ബി.ഐ. സിദ്ധീക്ക്, ഷരീഫ് ബള്ളൂര്‍, താഹിര്‍, ബി.ഐ സുലൈമാന്‍, ലത്തീഫ്, സിദ്ധീഖ് കൊക്കടം, ലത്തീഫ് അത്തു, ഷഹ്ബാസ് മൂപ്പ, ഇര്‍ഷാദ് വലിയവളപ്പ്, ഷാഫി ബഹ്‌റൈന്‍, ഫൈസല്‍, ഇര്‍ഫാന്‍, അസീര്‍, നൗഷാദ് നേതൃത്വം നല്‍കി.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?