തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

ചെന്നൈ (www.evisionnews.co): ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വൈകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണം വിവരം അറിഞ്ഞതോടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആശുപത്രിയിലേക്ക് അണികളുടെ പ്രവാഹമാണ്.
 
94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച ട്രക്കിയോസ്റ്റോമി ട്യൂബ് മാറ്റുന്നതിനായിട്ടാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷമായിരുന്നു ഗോപാലപുരത്തെ വീട്ടിലേക്ക് മാറ്റിയത്. ഡിഎംകെയുടെ തലപ്പത്ത് അരനൂറ്റാണ്ട് കാലവും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്ഠിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു.
 
എംജിആറിന് ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെയെ മുന്നോട്ട് നയിച്ചത് കരുണാനിധിയായിരുന്നു. 2016 അവസാനമാണ് കരുണാനിധി ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ പിന്‍വാങ്ങിയത്. തമിഴക രാഷ്ട്രീയത്തിന്റെ അമരത്ത് നിന്നപ്പോഴും അഴിമതിയും കുടുംബ രാഷ്ട്രീയവും കരുണാനിധിയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയിരുന്നു. പരേതയായ പത്മാവതി, രാസാത്തി അമ്മാള്‍, ദയാലു അമ്മാള്‍ എന്നിവരാണ് ഭാര്യമാര്‍. എം.കെ. മുത്തു, എം.കെ. അഴഗിരി, എം.കെ. സ്റ്റാലിന്‍, എം.കെ. തമിഴരശ്, എം.കെ. ശെല്‍വി, എം.കെ. കനിമൊഴി എന്നിവര്‍ മക്കളാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?